ഫൈസല്‍വധം: ചെമ്മാട് ടൗണ്‍ സ്തംഭിപ്പിച്ചു, നന്നമ്പ്രയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധത്തിന് രണ്ട് മാസം പൂര്‍ത്തിയായിട്ടും കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാതെ കേസന്വേഷണം അട്ടിമറിക്കുന്ന പൊലിസ് ആര്.എസ്.എസ് ഗൂഢാലോചനയില്‍ പ്രതിഷേധിച്ച് കൊടിഞ്ഞി സര്‍വ്വ കക്ഷിയുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണ്‍ ഉപരോധം ആരംഭിച്ചു. പത്തുമണിക്കാണ് ഉപരോധം ആരംഭിച്ചത്.
കേസന്വേഷണം ഊര്‍ജ്ജിതമാക്കുക, പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് സര്‍ക്കാര്‍ ധന സഹായവും ഭാര്യക്ക് ജോലിയും പ്രഖ്യാപിക്കുക, അന്വേഷണ സംഘത്തെ മാറ്റുക എന്നി ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഫൈസലിന്റെ മാതാവ് ജമീല,അച്ഛന് അനന്ത കൃഷ്ണന് നായര്‍, ഫൈസലിന്റെ മക്കള്‍, സഹോദരിമാര്‍, അവരുടെ മക്കള്‍ , മറ്റു കുടുംബാംഗങ്ങള്‍ എന്നിവരും ഉപരോധ സമര സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ബി.ജെ.പി, സി.പി.എം പാര്‍ട്ടികള്‍ ഒഴികെ മുഴുവന്‍ സംഘടനകളും സമരത്തില്‍ സന്നിഹിതരായി. സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് എം.പി മുഹമ്മദ് ഹസ്സന് അധ്യക്ഷനായി. ഉപരോധം തുടരുകയാണ്. ചെമ്മാട് ടൗണിലും ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."