റിയാദില്‍ പിടിച്ചു പറി ശ്രമത്തിനിടെ മലയാളി യുവാവിന് കുത്തേറ്റു
റിയാദ്: മോഷണ ശ്രമത്തിനിടെ മൂന്നംഗ സംഘത്തിന്റെ കുത്തേറ്റ മലയാളി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി സാബിഖിനാണ് അറബ് വംശജരെന്നു സംശയിക്കുന്ന സംഘം കുത്തി പരുക്കേല്‍പ്പിച്ചത്. കടയില്‍ സി.സി.ടി.വി ഇലാത്തതിനാല്‍ അക്രമികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
നജ്‌റാനില്‍ ജോലി ചെയ്യുന്ന യുവാവ് ഷറഫിയയിലുള്ള അമ്മാവനെ കാണാനെത്തിയതായിരുന്നു. സംഭവ സമയം സാബിഖ് മാത്രമേ കടയില്‍ ഉണ്ടായിരുന്നുള്ളൂ. കിച്ചന്‍ ക്യാബിനുകള്‍ നിര്‍മ്മിച്ച് വിതരണം നടത്തുന്ന കടയില്‍ മൂന്നംഗ സംഘം സാധനങ്ങള്‍ കാണാനെന്ന പേരില്‍ കടയില്‍ ചുറ്റി കറങ്ങി. അല്‍പ സമയത്തിന് ശേഷം രണ്ടു പേര്‍ സാബിഖിനെ കൈ പിടിച്ചു വെക്കുകയും മൂന്നാമന്‍ കത്തിയെടുത്തു കുത്തുകയുമായിരുന്നു. ഇതിടയില്‍ തൊഴിക്കുകയും കടിക്കുകയും ഇടിക്കുകയും ചെയ്തു.
ബഹളം കേട്ട് അമ്മാവനും മറ്റുള്ളവരും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ശേഷം നടന്ന തിരച്ചിലില്‍ കടയുടെ സമീപത്തു നിന്നും പണമെടുത്തു ഇഖാമ അടങ്ങുന്ന പേഴ്‌സ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സമീപ കാലത്തു ഇത്തരത്തില്‍ അക്രമികളുടെ തേര്‍വാഴ്ച മലയാളികളടക്കമുള്ള കടക്കാര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."