ജില്ലയിലെ ആദ്യ അക്യുപങ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ഇന്ന്
പാലക്കാട്: രോഗങ്ങള്‍ക്ക് മരുന്നില്ലാത്ത ചികിത്സാരീതിയായ അക്യുപങ്ചര്‍ പഠിക്കാന്‍ അവസരങ്ങള്‍ തുറന്നു നല്‍കി ജില്ലയിലെ ആദ്യത്തെ അക്യുപങ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 'സ്പര്‍ശം' ഇന്ന് കോങ്ങാട് പ്രവര്‍ത്തനമാരംഭിക്കും. ചൈനീസ് പാരമ്പര്യ ചികിത്സയായ അക്യുപങ്ചര്‍ ഈയിടെയാണ് കേരളത്തില്‍ പ്രചാരം നേടിയത്. മഞ്ചേരി ആസ്ഥാനമായുള്ള ബിസ്മില്ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്യുപങ്ചറിന്റെ ഉപകേന്ദ്രമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുക.
നാഡീപരിശോധനയിലൂടെ രോഗകാരണം മനസിലാക്കി ശരീരത്തിന്റെ മര്‍മഭാഗങ്ങളില്‍ ചെറിയതരം സൂചി ഉപയോഗിച്ച് ഉത്തേജനം നല്‍കിയാണ് അക്യുപങ്ചറില്‍ രോഗശമനം സാധ്യമാക്കുന്നത്. ഇത് പാര്‍ശ്വഫലങ്ങള്‍ തീരെയില്ലാത്തതും ചിലവ് വളരെ കുറവുള്ളതുമാണെന്ന് 'സ്പര്‍ശം' അക്യുപങ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധികാരികള്‍ വ്യക്തമാക്കി.
ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയുടെ ബി.എസ്.സി അക്യുപങ്ചര്‍, ഡിപ്ലോമ ഇന്‍ അക്യുപങ്ചര്‍ സയന്‍സ് എന്നിവയിലേക്ക് പ്ലസ് ടു കഴിഞ്ഞവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപങ്ചര്‍ സയന്‍സിലേക്ക് പത്താംക്ലാസ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.
എം.ഡി (അക്യു) കോഴ്‌സിലേക്ക് എം.ബി.ബി.എസ്, ബി.എച്ച്.എം.എസ് മുതലായ മെഡിക്കല്‍ ബിരുദങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. പാരാമെഡിക്കല്‍ രംഗത്ത് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വന്‍ സാധ്യതകളാണ് അക്യുപങ്ചര്‍ കോഴ്‌സുകള്‍ മുന്നോട്ടുവെക്കുന്നത്.
അഡ്മിഷനും മറ്റ് വിവരങ്ങള്‍ക്കും 9633337474 എന്ന നംബന്റില്‍ ബന്ധപ്പെടണമെന്ന് സ്ഥാപന അധികാരികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."