ധര്‍മടം കൊലപാതകം: സി.പിഎമ്മിന് ബന്ധമില്ലെന്ന് കോടിയേരി
കൊച്ചി: കണ്ണൂരിലെ ധര്‍മടത്ത് ബി.ജെ .പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകത്തിനു പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാണ് യഥാര്‍ഥ കുറ്റവാളിയെന്നത് കണ്ടുപിടിക്കും. കുറ്റവാളികളെ സംരക്ഷിക്കില്ല.
സംഭവത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാന്‍ ബി.ജെ.പി ശ്രമിക്കുകയാണ്.
ഇത്തരം നീക്കങ്ങളില്‍ നിന്ന് ബി.ജെ.പി പിന്‍മാറണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളത്. കണ്ണൂരിലെ പ്രശ്‌നത്തെക്കുറിച്ച് ആര്‍. എസ്.എസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുളള പാര്‍ട്ടിയുടെ നിലപാട് അവരെ അറിയിച്ചു. കണ്ണൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള സാഹചര്യങ്ങളുണ്ടാകണം. ഇക്കാര്യത്തെക്കുറിച്ച് പൊലിസ് മേധാവിയോട് സംസാരിച്ചിട്ടുണ്ട്. കൊലപാതകം നടത്തിയത് ആരായാലും ഒരു തരത്തിലുള്ള സംരക്ഷണവും നല്‍കില്ല. കണ്ണൂരിലെ യുവജനോത്സവ വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."