വീടിന് തീ പിടിച്ചു; ഒന്നര ലക്ഷം രൂപയുടെ നഷ്ടം
പള്ളുരുത്തി: പുല്ലാര്‍ദേശത്ത് വീടിന് തീ പിടിച്ച് ഒന്നര ലക്ഷം രൂപയുടെ നഷ്ടം. വെളിയില്‍ പറമ്പില്‍ ജോണ്‍ ബോസ്‌ക്കോയുടെ ഉടമസ്ഥതയിലുള്ള വീടിനാണ് തീ പിടിച്ചത്.
ഇവിടെ ഷീല മാത്യൂവെന്ന സ്ത്രീ വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് അപകടം. അയല്‍വാസികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. രണ്ട് റൂമിലെ മേല്‍ക്കൂരകളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു.
വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുകള്‍ വീഴുകയും പെയിന്റിങ് നശിയുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി എന്നിവടങ്ങളില്‍ നിന്ന് അഗ്‌നിശമന സേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. വീട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സ്റ്റേഷന്‍ ഓഫിസര്‍ കെ.ജെ തോമസ്, ലീഡിങ് ഫയര്‍മാന്‍മാരായ മോഹന ബാബു, കെ.ബി ജോസ്, ഫയര്‍മാന്‍മാരായ പി.എ അബ്ബാസ്, എ അനൂപ്, സുരേഷ് കുമാര്‍, ഡ്രൈവര്‍ ശിവ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."