തലവരിപ്പണം: കെ.എസ്.യു പരാതി സെല്‍ തുടങ്ങി
കല്‍പ്പറ്റ: ജില്ലയിലെ കോളജുകളില്‍ പ്രവേശനം തുടങ്ങാനിരിക്കെ തലവരിപണം സംബന്ധിച്ച പരാതികള്‍ക്കായി കെ.എസ്.യു ജില്ലാ കമ്മിറ്റി പരാതി സെല്‍ തുടങ്ങി. വിദ്യാര്‍ഥികള്‍ക്ക് പുറമേ രക്ഷിതാക്കള്‍ക്കും 9946565015 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതുമായി ബന്ധപ്പെട്ട്് കെ.എസ്.യു സമരമുഖത്തുണ്ട്. ലക്ഷങ്ങള്‍ വാങ്ങി മുന്‍കൂട്ടി സീറ്റ് കച്ചവടം നടത്തുന്ന പരാതി ലഭിച്ചാല്‍ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി തുടങ്ങിയ ബ്ലോക്കുകള്‍ക്ക് കീഴില്‍ വരുന്ന കോളജുകളില്‍ പ്രവേശനം സ്തംഭിപ്പിക്കുന്ന തരത്തിലുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍, രോഹിത് ബോധി, ശ്രീജിത്ത്, അനൂപ് കായക്കണ്ടി, ജിന്‍സന്‍ മേപ്പാടി, അഫ്‌സല്‍, അലന്‍സജി, ലിജോ ജോസ്, ഷമീര്‍ അബ്ദുള്ള, സുബിന്‍ ജോസ്, ഷരീഫ് സി.എം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."