കഥകളിക്കെന്ത് ഹരിതം? പ്ലാസ്റ്റിക്കല്ലോ സുഖപ്രദം
കണ്ണൂര്‍: ഉടുത്തൊരുങ്ങി വേദിയില്‍ ചുവടുവയ്ക്കുമ്പോള്‍ വര്‍ണാഭം. കഥകളി ചമയം ഭംഗീരം. എന്നാല്‍ ചമയത്തിനെന്ത് ഹരിതവും പ്രൊട്ടകോളും.
കലോത്സവം ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ച് പ്ലാസ്റ്റിക് ഫ്രീയായി നടത്തുമ്പോഴാണ് കഥകളിയില്‍ കച്ചകെട്ടുന്നതിന് പ്ലാസ്റ്റിക് ചാക്കുകളുമായി മത്സരാര്‍ഥികള്‍ എത്തിയത്. കഥകളിയുടെ ചമയത്തിന്റെ ഭാഗമായുള്ള ഉടുത്തുകെട്ടിന് കച്ചകള്‍ക്ക് പകരമാണ് പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിക്കുന്നത്. മുന്‍കാലങ്ങളില്‍ കോട്ടണ്‍ മുണ്ടുകളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാലം മാറിയതോടെ അതും പ്ലാസ്റ്റികിന് വഴിമാറി. കോട്ടണ്‍മുണ്ടുകള്‍ ഉപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ബുദ്ധിമുട്ടും ഭാരംകൂടുതലാണ് പ്ലാസ്റ്റിക് ചാക്കിനെ പ്രിയമാക്കിയത്. വളരെകാലം ഉപയോഗിക്കുകയുമാവാം. ഇതാണ് ചമയക്കാരെ പ്ലാസ്റ്റിക് ചാക്ക് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മുണ്ടിനെ അപേക്ഷിച്ച് ചാക്കിന് ചൂട് കൂടുതലായതിനാല്‍ വേഷംകെട്ടി നില്‍ക്കുമ്പോള്‍ അസ്വസ്ഥകള്‍ അനുഭവപ്പെടാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും തുടക്കക്കാരെന്നോ ആശാന്‍മാരെന്നോ വ്യത്യാസമില്ലാതെ ഭൂരിപക്ഷവും ഇപ്പോള്‍ പ്ലാസ്റ്റിക് ചാക്കിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പരമ്പരാഗതമായി ചെയ്യുന്ന വേഷവിധാനങ്ങളോടുള്ള വെല്ലുവിളിയാണിതെന്ന് ചില മുതിര്‍ന്ന കഥകളി കലാകാരന്മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."