HOME
DETAILS
MAL
ഏകാഭിനയത്തിന് മന്ത്രിപുത്രനും
backup
January 20 2017 | 07:01 AM
കണ്ണൂര്‍: കേരള സ്കൂള്‍ കലോത്സവത്തിന്റെ നാലാംദിവസം മോണോആക്ട് വേദിയെ കൈയിലെടുത്ത് മന്ത്രിപുത്രന്. കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ മകന് നിരഞ്ജന് കൃഷ്ണയാണ് മോണോആക്ടില്‍ എ ഗ്രേഡ് നേടിയത്.
ജാതീയതയുടെ വിപത്തുകള്‍ നിരഞ്ജന് തന്മയത്തത്തോടെ അവതരിപ്പിച്ചപ്പോള്‍ സദസ് കരഘോഷങ്ങള്‍ മുഴക്കി സ്വീകരിച്ചു.
തൃശൂര്‍ അന്തിക്കാട് എച്ച്.എസ്.എസ്.എസിലെ വിദ്യാര്‍ഥിയാണ് നിരഞ്ജന്. തിരക്കുകാരണം അച്ഛനു മത്സരം കാണാന്‍ എത്താനായില്ലെങ്കിലും പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്ന് നിരഞ്ജന് പറഞ്ഞു.
അമ്മ രേഖയോടൊപ്പമാണ് കണ്ണൂരിലെത്തിയത്. വൈശാഖ് അന്തിക്കാടാണ് നിരഞ്ജന്റെ പരിശീലകന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."