HOME
DETAILS
MAL
നോട്ട് പിന്‍വലിക്കല്‍: ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
backup
January 20 2017 | 08:01 AM
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
നോട്ട് നിരോധനം മൂലം രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികല്‍ പരിഹരിക്കുക, ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജിവനക്കാര്‍ ദേശീയ തലത്തില്‍ സമരത്തിനൊരുങ്ങുന്നത്. നോട്ട് നിരോധന നടപടിക്ക് ശേഷം അഖിലേന്ത്യാ തലത്തില്‍ ആദ്യമായി നടത്തുന്ന സംയുക്ത പണിമുടക്കാണിതെന്ന പ്രത്യേകതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."