HOME
DETAILS
MAL
ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് റദ്ദാക്കി
backup
January 20 2017 | 09:01 AM
ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ട്രെയിന്‍ തടയല്‍ സമരം നടക്കുന്നതിനാല്‍ ഇന്നു രാവിലെ 11.30നു ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന
ചെന്നൈ -മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22637) റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡി.എം.കെയുടെ നേതൃത്വത്തില്‍ ഇന്ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ തടഞ്ഞിരുന്നു. അതിനാല്‍ ട്രെയിനുകളുടെ സമയക്രമം തെറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."