രാജ്യത്തെ സര്‍വകലാശാലകളില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല: മന്മോഹന് സിങ്
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. രാജ്യത്തെ സര്‍വകലാശാലകളില്‍ സ്വതന്ത്ര ചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും ഭീഷണി നേരിടുന്ന സന്ദര്‍ഭമാണിപ്പോള്‍.
വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവസരം അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇവ ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഹൈദരാബാദ് സര്‍വകലാശാലയിലെ സംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടി നാം ഊര്‍ജസ്വലരായി കര്‍മനിരതരാവണം. സമാധാനപരമായ വിയോജിപ്പുകള്‍ പോലും അടിച്ചമര്‍ത്തുന്നത് ദ്രോഹവും ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."