ഇന്നു വേദികളില്‍ പൂരത്തിരക്കാണ്
ഒപ്പന നടക്കുന്ന പ്രധാന വേദിയില്‍ ഇന്ന് ഒഴുകിയെത്തിയത് റെക്കോഡ് ജനം. മത്സരം തുടങ്ങുന്നതിനു മുന്‍പു തന്നെ 5000പേര്‍ക്ക് ഇരിക്കാവുന്ന സദസ് നിറഞ്ഞ് കവിഞ്ഞു. പ്രായമായ സ്ത്രീകള്‍ മുതല്‍ ഇളംതലമുറ വരെ ഒപ്പനവേദിയില്‍ സീറ്റുറപ്പിച്ചിരുന്നു.
ഒപ്പനയുടെ താളവും മേളവും നടനവുമൊക്കെ പഴയ രീതിയിലാണെങ്കിലും മേക്കപ്പില്‍ തനതു ശീലത്തില്‍ നിന്നും വ്യതിചലിച്ചിട്ടുണ്ടെന്നും പഴയ തലമുറയിലെ ഒപ്പനകലാകാരികള്‍ പറഞ്ഞു.
ഊട്ടുപുരയിലെ തിരക്കാണ് തിരക്ക്
ഇന്നത്തെ ഊട്ടുപുരയിലെ തിരക്കാണ് തിരക്ക്. നഞ്ചില്ലാത്ത ഊണൊരുക്കുമെന്ന സംഘാടകരുടെ പ്രഖ്യാപനവും സ്‌കൂളുകള്‍ക്ക് അവധിയുമായതിനാല്‍ ഉച്ച മുതല്‍ ഊട്ടുപുരയില്‍ തിരക്കിന്റെ മഹാമേളമായിരുന്നു. കാല്‍ലക്ഷം പേരോളം ഊട്ടുപുരയില്‍ നിന്നും ഇന്നലെ ഭക്ഷണം കഴിച്ചതായാണ് കണക്ക്.
തിരക്കിലും കുരുക്കില്ലാ നഗരം
സ്ഥിരമായി കണ്ണൂരിലെത്തുന്നവരെ വിസ്മയിപ്പിക്കുകയാണ് ഇപ്പോഴത്തെ ട്രാഫിക് സംവിധാനം. കുരുക്കൊഴിഞ്ഞ നേരമില്ലാത്ത പ്ലാസ ജങ്ഷനിലും ഗാന്ധിസര്‍ക്കിള്‍ പരിസരത്തുമെല്ലാം ഏതുനേരവും കുരുക്കായിരുന്നു. എന്നാല്‍ കലോത്സവം തുടങ്ങി അഞ്ചു ദിവസമായിട്ടും നഗരത്തില്‍ ഒരിടത്ത് പോലും കാര്യമായി ഗതാഗതകുരുക്കില്ല.
ഇത്ര സുഗമമായി ഗതാഗതം സംവിധാനം പ്രവര്‍ത്തിച്ച
കാലം അടുത്തെങ്ങും നഗരം കണ്ടിട്ടില്ല.
ചെറിയ പ്രകടനം നടന്നാല്‍ പോലും ഗതാഗതം സ്തംഭിക്കുന്ന നാട്ടില്‍ ഇങ്ങനെയൊരു കാഴ്ച അമ്പരപ്പിക്കുന്നു.
ഇന്നു രാവിലെ മുതല്‍ ആയിരക്കണക്കിന് വാഹനങ്ങളും പതിനായിരക്കണക്കിന് ജനങ്ങളും നഗരത്തില്‍ ഇറങ്ങിയിട്ടും നഗരത്തിലെ ഗതാഗതം ഒരു മിനുട്ട് സ്തംഭിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."