സംവരണം ഉടന്‍ നിര്‍ത്തലാക്കണം, ഭിന്നതയുണ്ടാക്കുന്നുവെന്ന് ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന സംവരണത്തിനെതിരെ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) രംഗത്ത്. സംവരണം ആവശ്യമില്ലെന്നും അത് സാമുദായിക ഭിന്നതയുണ്ടാക്കുന്നുവെന്നും ആര്‍.എസ്.എസ് നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
ജോലികളിലും വിദ്യാഭ്യാസത്തിലും ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ഉടന്‍ നിര്‍ത്തലാക്കണം. എല്ലാവര്‍ക്കും തുല്യ അവസരത്തിന് അവകാശമുണ്ട്. ഇത് ഭിന്നതയെ പ്രോല്‍സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വൈദ്യ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന.
മന്‍മോഹന്‍ വൈദ്യയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ആര്‍.എസ്.എസ് സമൂഹത്തിലെ പിന്നാക്കക്കാരെയെങ്കിലും പരിഗണിക്കണമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബാബര്‍ പറഞ്ഞു.
ആര്‍.എസ്.എസ് ദലിതുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."