ഹിജാബിനെ താഴ്ത്തിക്കെട്ടി കേന്ദ്രമന്ത്രി; കുറിക്കു കൊള്ളുന്ന മറുപടിയുമായി 'ദങ്കല്‍' നായിക
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വിജയ് ഗോയല്‍ ചെറിയൊരു കുരുക്കില്‍പ്പെട്ടു. ട്വിറ്ററിലൂടെ മറ്റുള്ളവരെ പരിഹസിക്കാന്‍ ശ്രമിച്ച മന്ത്രി സ്വയം പരിഹാസനായി. ഹിജാബിനെ സ്വാതന്ത്ര്യം ഹനിക്കുന്ന വസ്ത്രമെന്ന രീതിയില്‍ ട്വീറ്റ് ചെയ്തതാണ് മന്ത്രിക്കു വിനയായത്.
ഹിജാബ് ധരിച്ചുനില്‍ക്കുന്ന സ്ത്രീയും കൂടെ കൂട്ടില്‍ നഗ്നയായി ഇരിക്കുന്ന സ്ത്രീയുമുള്ള ഒരു പെയിന്റിങ് വീക്ഷിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് കായികമന്ത്രിയായ ഗോയല്‍ വിവാദത്തില്‍പ്പെട്ടത്. കൂടെ, സൈറ വാസിമിന്റെ കഥയുമായി സമാനമായ കഥ പറയുന്നുവെന്നും ട്വീറ്റ് ചെയ്തു. ദങ്കല്‍ എന്ന ബോളിവുഡ് സിനിമയില്‍ നായിക കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കുന്ന സൈറാ വാസിമിനെയാണ് ഗോയല്‍ മെന്‍ഷന്‍ ചെയ്തത്.
എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ് 16 കാരിയായ സൈറാ വാസിമില്‍ നിന്ന് ഗോയലിനു ലഭിച്ചത്.
@VijayGoelBJP Sir, with all respect to you, I feel I must disagree. I request you not to connect me to such a discourteous depiction. (1/3) https://t.co/BIgWVstqZh
— Zaira Wasim (@zairawasim) January 20, 2017
'വിജയ് ഗോയല്‍ സര്‍, താങ്കളോടുള്ള എല്ലാ ബഹുമാനത്തോടെയും ശക്തമായി വിയോജിക്കുന്നു. ഇത്തരം മര്യാദകെട്ട വര്‍ണ്ണനയുമായി എന്നെ ബന്ധിപ്പിക്കരുത്' - ഇതാണ് ഒന്നാമത്തെ ട്വീറ്റ്.
ഇതുകൊണ്ട് നിര്‍ത്തിയില്ല. ഹിജാബിനെ വര്‍ണ്ണിച്ചും സൈറ ട്വീറ്റ് ചെയ്തു.
@VijayGoelBJP Women in hijab are beautiful and free (2/3)
— Zaira Wasim (@zairawasim) January 20, 2017
ഹിജാബില്‍ സ്ത്രീകള്‍ സുന്ദരികളാണെന്നും സ്വതന്ത്രരാണെന്നുമായിരുന്നു അടുത്ത ട്വീറ്റ്. പെയിന്റിങിനൊപ്പം വര്‍ണിക്കപ്പെട്ട കഥയ്ക്ക് എന്റെ കഥയുമായി ഒരു സാമ്യവുമില്ലെന്നും സൈറ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."