ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 ഏകദിന പരമ്പര
കൊച്ചി: ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കേരളത്തിന്റെ രോഹന്‍ എസ് കുന്നുമ്മലും ഇടംപിടിച്ചു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീമിനെയാണു ബി.സി.സി.ഐ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ കേരളത്തിനായി നടത്തിയ മികച്ച പ്രകടനമാണ് ത്രാഹന് ടീമിലെത്താന്‍ സഹായകമായത്. വലം കൈയന്‍ ഓപണിങ് ബാറ്റ്‌സ്മാനായ രോഹന്‍, കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ഡല്‍ഹിയ്‌ക്കെതിരേ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. 464 റണ്‍സാണ് ഈ ടൂര്‍ണമെന്റില്‍ രോഹന്‍ അടിച്ചെടുത്തത്. വിനു മങ്കാദ് ട്രോഫിക്കായുള്ള ഏകദിന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച രോഹന്‍ വിവിധ മാച്ചുകളില്‍ നിന്നായി 269 റണ്‍സ് അടിച്ചുകൂട്ടി. ചലഞ്ചര്‍ സീരിസിലേക്കുള്ള ടീമിലും കേരളത്തിന്റെ സീനിയര്‍ ടി20 ടീമിലേക്കും രോഹന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രോഹന്‍, സുശീല്‍ കുന്നുമ്മലിന്റെയും കൃഷ്ണയുടെയും മകനാണ്.
കേരള ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായ രോഹന്റെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞടുപ്പ് പുതിയ കളിക്കാര്‍ക്ക് പ്രചോദനമാകുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. ദേശീയ നിലവാരമുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് രോഹന്റെ ടീമിലേക്കുള്ള തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെത്തുന്ന ആറാമത്തെ കേരള താരമാണ് രോഹന്‍ എസ് കുന്നുമ്മല്‍. ശ്രീകുമാര്‍ നായര്‍, റൈഫി വിന്‍സന്റെ് ഗോമസ്, എം സുരേഷ് കുമാര്‍, രോഹന്‍ പ്രേം, സഞ്ജു സാംസണ്‍ എന്നിവരാണ് ഇതിനു മുന്‍പ് ടീമിലിടം നേടിയവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."