HOME
DETAILS
MAL
സാനിയ സഖ്യം പ്രീ ക്വാര്‍ട്ടറില്‍; ബൊപ്പണ്ണ സഖ്യം പുറത്ത്ട
backup
January 21 2017 | 03:01 AM
മെല്‍ബണ്‍: വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈക്കോവയും ചേര്‍ന്ന സഖ്യം പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ടാം റൗണ്ടില്‍ ആസ്‌ത്രേലിയയുടെ സാമന്ത സ്റ്റോസര്‍ ചൈനയുടെ സാങ് ഷുയി സഖ്യത്തെയാണ് സാനിയ സഖ്യം കീഴടക്കിയത്. അനായാസ വിജയമാണ് ഇന്തോ- ചെക്ക് സഖ്യം സ്വന്തമാക്കിയത്. സ്‌കോര്‍: 6-1, 6-4. പ്രീ ക്വാര്‍ട്ടറില്‍ ജാപ്പനീസ് കൂട്ടുകെട്ടായ മിയു കാതോ- എറി ഹൊസുമി സഖ്യമാണ് സാനിയ സഖ്യത്തിന്റെ എതിരാളി.
അതേസമയം പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഉറുഗ്വെയുടെ പാബ്ലോ കുവാസും ചേര്‍ന്ന സഖ്യം രണ്ടാം റൗണ്ടില്‍ തോല്‍വി നേരിട്ടു പുറത്തായി. ആസ്‌ത്രേലിയന്‍ സഖ്യമായ അലക്‌സ് ബോള്‍ട്- ബ്രാഡ്‌ലി മൗസ്‌ലി സഖ്യമാണ് ഇന്തോ സഖ്യത്തെ വീഴ്ത്തിയത്. സ്‌കോര്‍: 6-2 6-7 (2) 4-6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."