ഗ്വാണ്ടനാമോയില്‍ നിന്നും സഊദി യുവാവ് മോചിതനായി
റിയാദ്: ഗ്വാണ്ടനാമോയില്‍ നിന്നും സഊദി യുവാവിന് മോചനം. ജുബറാന്‍ ബിന്‍ സഅദ് ബിന്‍ വാസി അല്‍ ഖഹ്താനിയാണ് മോചിതനായി കഴിഞ്ഞ ദിവസം രാജ്യത്തെത്തിയത്. നേരത്തെ ഒബാമ നല്‍കിയ വാഗ്ദാന ഫലമാണ് സഊദി യുവാവിന് മോചനം സാധ്യമായത്. 15 വര്‍ഷം മുമ്പ് അറസ്റ്റിലായി ഗ്വാണ്ടനാമോയില്‍ എത്തിയ ജിബ്‌റാന്‍ അല്‍ഖഹ്ത്താനിയെ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
133 സഊദി പൗരന്മാരെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്ത് ഗ്വാണ്ടനാമോയില്‍ അടച്ചത്. ഇവരില്‍ 126 പേരെ ഇതിനകം വിട്ടയച്ചു. ഏഴു സഊദികള്‍ കൂടി ഇനിയും ഗ്വാണ്ടനാമോയിലുണ്ട്. പതിമൂന്നു വര്‍ഷത്തിനിടെ പതിനെട്ടു തവണയായാണ് 126 സഊദി പൗരന്മാരെ ഗ്വാണ്ടനാമോയില്‍ നിന്ന് അമേരിക്ക സൗദി അറേബ്യക്ക് കൈമാറിയത്. ഇവരില്‍ മൂന്നു പേരുടെ മയ്യിത്തുകളാണ് സൗദി അറേബ്യക്ക് ലഭിച്ചത്. ഹിജ്‌റ 1428 ല്‍ 64 തടവുകാരെ അമേരിക്ക കൈമാറിയിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ഏറ്റവും കുറച്ചു പേരെ വിട്ടയച്ചത്.
തന്റെ മോചനത്തിന് ശ്രമിച്ച സല്‍മാന്‍ രാജാവിനും ബന്ധപ്പെട്ടവര്‍ക്കും യുവാവ് നന്ദി അറിയിച്ചു. ഒബാമയുടെ ഭരണം കഴിയുന്നതിനു മുന്‍പ് ഏകദേശം തടവുകാരെ വിവിധ രാജ്യങ്ങള്‍ക്ക് കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."