യു.ഡി.എഫ് കലക്ടറേറ്റ് പിക്കറ്റിങ് 24 ന്
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ 24 ന് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും യു.ഡി.എഫ് നേതൃത്വത്തില്‍ പിക്കറ്റിങ് നടത്തും.
നോട്ടു പിന്‍വലിച്ചതുമൂലം ജനങ്ങള്‍ക്ക് ഉണ്ടായ ദുരിതം പരിഹരിക്കാത്തതും സഹകരണ ബാങ്കുകളെ തകര്‍ക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വിതരണം താറുമാറാക്കിയതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.
കൊല്ലത്ത് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്, ആലപ്പുഴയില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്, എറണാകുളത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മലപ്പുറത്ത് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, കോഴിക്കോട്ട് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ എം.പി, കണ്ണൂരില്‍ കെ മുരളീധരന് എം.എല്‍.എ എന്നിവര്‍ പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."