ഹിജാബിനുള്ളിലും സ്ത്രീകള്‍ സുന്ദരികളും സ്വതന്ത്രരുമാണ്; കേന്ദ്ര മന്ത്രിക്ക് തിരുത്തുമായി 'ദംഗല്‍' നടി സൈറ
ഹൈദരാബാദ്: കേന്ദ്രമന്ത്രിക്ക് തിരുത്തുമായി ആമിര്‍ ഖാന്റെ 'ദംഗലി'ല്‍ ശ്രദ്ധേയയായ ബാലതാരം സൈറാ വസീം. ഹിജാബിനുള്ളിലും സ്ത്രീകള്‍ സുന്ദരികളും സ്വതന്ത്ര്യരുമാണെന്ന് സൈറ പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ നടന്ന ആര്‍ട് ഫെസ്റ്റിവലില്‍ ബുര്‍ഖ ധരിച്ചിരിക്കുന്ന സ്ത്രീ തടവിലാക്കപ്പെട്ടവളാണെന്നു സൂചിപ്പിക്കുന്ന ചിത്രത്തെ സൈറാ വസീമിനോട് ഉപമിച്ച് കേന്ദ്ര സ്‌പോര്‍ട്‌സ്, യുവജനകാര്യ മന്ത്രി വിജയ് ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനോടാണ് സൈറ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചത്.
എല്ലാ ആദരവുകളോടെയും താങ്കളോട് ഇക്കാര്യത്തില്‍ വിയോജിക്കുന്നുവെന്ന് സൈറ പറഞ്ഞു. ഹിജാബ് ധരിച്ച സ്ത്രീകള്‍ സുന്ദരികളും സ്വതന്ത്ര്യരുമാണ്. അതിനു പുറമെ അദ്ദേഹം പങ്കുവച്ച ചിത്രത്തില്‍ പറയുന്ന കഥ താനുമായി അകന്ന ബന്ധം പോലുമില്ലെന്നും സൈറ പറഞ്ഞു.
നേരത്തെ സൈറ കുടുംബത്തോടൊപ്പം ജമ്മുകശ്മിര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."