വരയില്‍ മോദി ഊര്‍ധശ്വാസം വലിച്ചു
കണ്ണൂര്‍: കറന്‍സി നിരോധനം കാര്‍ട്ടൂണ്‍ മത്സരത്തില്‍ വിഷയമാക്കിയപ്പോള്‍ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകള്‍ പതിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ നോട്ടുനിരോധനമെന്ന ചക്രത്തിലിട്ടു ജനങ്ങളെ തിരിച്ചുകളിക്കുന്ന മോദിയെയാണ് ഒരു സൃഷ്ടിയില്‍ വരച്ചുചേര്‍ത്തത്.
ജനങ്ങളെ ഊര്‍ധശ്വാസം വലിക്കലെന്ന വിഷയം കറന്‍സി നിരോധനവുമായി ചേര്‍ത്തു ആക്ഷേപഹാസ്യം വരയ്ക്കാനാണ് മത്സരാര്‍ഥികള്‍ ഭൂരിഭാഗവും ശ്രദ്ധിച്ചത്. ബാങ്കുകള്‍ക്കു മുന്‍പിലെ ക്യൂവും പാലും അരിയുമൊക്കെ വാങ്ങാന്‍ കഴിയാത്തവരുടെ ദുരിതങ്ങളും കാര്‍ട്ടൂണുകളില്‍ വരച്ചുകാണിച്ചു.
മലപ്പുറം എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയിലെ ടി. മുഹമദ് ഹിഷാമാണ് കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്.
അക്ഷയ് പ്രകാശ്( എസ്.വി. ജി. വി. എച്ച്. എസ് കിടങ്ങൂര്‍ പത്തനംതിട്ട) രണ്ടാംസ്ഥാനവും ശരത് മോഹന്‍(ജി. എച്ച്. എസ്. എസ് കണിയാമ്പറ്റ(വയനാട്) മൂന്നാംസ്ഥാനവും നേടി. 18 പേരാണ് മത്സരിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സൈറ മറിയം ബിന്നി(ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്റ് എച്ച്. എസ് തിരുവനന്തപുരം) ഒന്നാംസ്ഥാനവും വി. അപര്‍ണ(വി. എം. സി. ഇ. എം. ജി. എച്ച്. എസ്. എസ് ചിറ്റൂര്‍ പാലക്കാട്) രണ്ടാംസ്ഥാനവും പി.വി അഭിനവ്(ജി. എച്ച്. എസ്. എസ് ചെറുതാഴം,കണ്ണൂര്‍) മൂന്നാംസ്ഥാനവും നേടി. വരള്‍ച്ചയാണ് കൊളാഷ് മത്സരത്തിന്റെ വിഷയമായി നല്‍കിയത്. കൊളാഷില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ കുട്ടികള്‍ ശ്രമിച്ചുവെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."