പത്തു വര്‍ഷം കഴിഞ്ഞ് രാജിവെച്ചാലും ആനുകൂല്യത്തിന് അവകാശമുണ്ടെന്ന്
ദമാം: സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ പത്തു വര്‍ഷത്തിലധികം സര്‍വീസുള്ളവര്‍ ജോലിയില്‍ നിന്ന് സ്വമേധയാ രാജിവെച്ചാലും അവര്‍ക്ക് പൂര്‍ണ തോതിലുള്ള സര്‍വീസ് ആനുകൂല്യത്തിന് അവകാശമുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യാ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഫോളോഅപ് ടീം അംഗം ഇബ്രാഹിം അല്‍മര്‍സൂഖ് വ്യക്തമാക്കി.
സമീപ കാലത്ത് വരുത്തിയ തൊഴില്‍ നിയമ ഭേദഗതി പ്രകാരം സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നവര്‍ക്കും രാജിവെക്കുന്നവര്‍ക്കും സര്‍വീസ് ആനുകൂല്യത്തിന് അവകാശമുണ്ട്. കരാര്‍ കാലാവധി അവസാനിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നവര്‍ക്ക് ആദ്യത്തെ അഞ്ചു കൊല്ലത്തിന് വര്‍ഷത്തിന് 15 ദിവസത്തെ വേതനം തോതിലാണ് സര്‍വീസ് ആനുകൂല്യം നല്‍കേണ്ടത്. അഞ്ചു വര്‍ഷം പിന്നിട്ട ശേഷമുള്ള ഓരോ വര്‍ഷത്തിനും ഒരു മാസത്തെ വീതം വേതനവും രണ്ടു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്ക് മൂന്നിലൊന്നും ആറാം വര്‍ഷം മുതല്‍ പത്താം വര്‍ഷം വരെ ഇവര്‍ക്ക് മൂന്നില്‍ രണ്ട് സര്‍വീസ് ആനുകൂല്യത്തിന് അവകാശമുണ്ട്. എന്നാല്‍, രണ്ടു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാകുന്നതിനു മുമ്പായി സ്വയം രാജിവെക്കുന്നവര്‍ക്ക് സര്‍വീസ് ആനുകൂല്യത്തിന് അര്‍ഹതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."