99 സീറ്റെന്ന അഖിലേഷിന്റെ വാഗ്ദാനം നിരസിച്ച് കോണ്‍ഗ്രസ്; യുപിയില്‍ സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യ സാധ്യത പൊളിയുന്നു
ലക്‌നൗ; 99 സീറ്റ് നല്‍കാമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ വാഗ്ദാനം നിരസിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു.
ഇതോടെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-സമാജ്‌വാദി സഖ്യ സാധ്യത പൊളിയുമെന്നാണ് സൂചന.
110 സീറ്റെങ്കിലും വേണെമെന്ന വാശിയിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.
ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് സീറ്റ് ലഭിക്കാതായതോടെയാണ് സഖ്യത്തില്‍ വിള്ളലുകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
അതേസമയം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന 140 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനര്‍ഥി പട്ടിക പുറത്തിറക്കി.
എന്നാല്‍ സഖ്യ ചര്‍ച്ചകള്‍ തുടരുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ചര്‍ച്ചകള്‍ നാളെ രാവിലെ വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു
ഗാന്ധി കുടുംബാംഗങ്ങള്‍ കാലങ്ങളായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അമേത്തിയിലും റായ്ബറേലിയിലും സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചില്ല. മാത്രമല്ല
കോണ്‍ഗ്രസിന്റെ ഒന്‍പത് സിറ്റിംഗ് സീറ്റുകളില്‍ എസ് പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
ഏറ്റവുമൊടുവിലായി 99 സീറ്റുകള്‍ വരെ നല്‍കാമെന്ന അഖിലേഷ് യാദവിന്റെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളി. 110 സീറ്റുകള്‍ ലഭിച്ചാല്‍ ഒന്നിച്ച് മത്സരിക്കാമെന്ന നിലാപടിലാണ് നേതാക്കള്‍.
അന്തിമ തീരുമാനമെടുക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി എന്നിവര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി.
വലിയ നഷ്ടം സഹിച്ച് സംഖ്യം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം.
സംഖ്യം സാധ്യമായില്ലെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലെ ന്യൂനപക്ഷ വോട്ടുകള്‍ മൂന്നായി ഭിന്നിക്കുന്ന അവസ്ഥയുണ്ടാകും.
ബി ജെ പിക്ക് ഇത് ഗുണകരമാകും. തങ്ങളെ പോലെ സമാജ് വാദി പാര്‍ട്ടിക്കും. സംഖ്യം അനിവാര്യമാണെന്ന സന്ദേശം നല്‍കുക കൂടിയാണ് പുതിയ സമ്മര്‍ദ്ദത്തിലൂടെ കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."