HOME
DETAILS
MAL
പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം; മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പുറത്താക്കി
backup
January 21 2017 | 14:01 PM
കൊച്ചി :എറണാംകുളം മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കേസേര കത്തിച്ച സംഭവത്തില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്നും പുറത്താക്കി.
യൂണിറ്റ് സെക്രട്ടറി ഉള്പടെയുള്ളവരെയാണ് പുറത്താക്കിയത്.
പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച നടപടിയോട് യോജിപ്പില്ലെന്ന് ജില്ലാ സെക്രട്ടറി ജുനൈദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി പ്രിന്‍സിപ്പിലിന്റെ മുറിയില്‍ കയറി കസേര എടുത്ത് റോഡില്കൊണ്ട് പോയി കത്തിച്ചത്.
പ്രിന്‍സിപ്പലിനെതിരെയുള്ള സമരത്തിന്റെ ഭാഗമായാണ് കസേര കത്തിച്ചത്.
സംഭവം വിവാദമായതോടെയാണ് നടപടിയുമായി എസ്.എഫ്.ഐ രംഗത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."