HOME
DETAILS

എന്തുകൊണ്ട് മാര്‍കേസ്?

  
backup
January 22 2017 | 04:01 AM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d

മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരന്‍ ആരാണെന്ന് മുന്‍പൊരിക്കല്‍ ചോദിച്ചപ്പോള്‍ എന്‍.എസ് മാധവന്‍ പറഞ്ഞു, ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസ്. ഒരു തമാശക്കപ്പുറം ഇതിനു പ്രസക്തിയുണ്ടണ്ടണ്ട്. മലയാളി വായനക്കാരന്‍ ഏതു എഴുത്തുകാരനേക്കാളും മാര്‍കേസിനെ നെഞ്ചേറ്റുന്നുണ്ടണ്ടണ്ട്. മാര്‍കേസ് മരിക്കുന്നതിന് എട്ടൊന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് അളകാപുരിയില്‍ മാര്‍കേസിനുവേണ്ടണ്ടണ്ടി ഒരു സായാഹ്നം അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും വായനക്കാരും ചേര്‍ന്നൊരുക്കിയത് ഓര്‍മ വരുന്നു.

 

സിനിമാ നടന്മാര്‍ക്കും പോപ് ഗായകര്‍ക്കും മാത്രം കിട്ടുന്ന താരപദവി ജീവിച്ചിരുന്ന കാലത്ത് മാര്‍കേസിനു ലഭിച്ചിരുന്നു. കോടിക്കണക്കിനു വായനക്കാരാണ് മാര്‍കേസിനുണ്ടായിരുന്നത്, ഇപ്പോഴുമുള്ളത്. എന്റെ മുറിയുടെ ഏകാന്തതയില്‍ അക്ഷരമാലയിലുള്ള 28 അക്ഷരങ്ങളും രണ്ടണ്ടു വിരലുകളും ചേര്‍ത്ത് എഴുതിയത് കോടിക്കണക്കിനു ജനങ്ങള്‍ വായിക്കുക എന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ എന്റെ ആയുധപ്പുരയ്ക്ക് ബുദ്ധിഭ്രമം ബാധിച്ചേക്കുമെന്ന് ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ വായനക്കാര്‍ നെഞ്ചേറ്റുന്നതുകണ്ടണ്ട് അദ്ദേഹം വിലപിച്ചു.


മാറി നില്‍ക്ക്, നിങ്ങളോടല്ല, വായനക്കാരനോടാണ് എനിക്കു സംവദിക്കാനുള്ളത് എന്നുപറയാന്‍ മാര്‍കേസിനെ കഴിയൂ. വലിയ എഴുത്തുകാരന്‍ എന്നതുപോലെ നല്ല പത്രപ്രവര്‍ത്തകനുമായിരുന്നു മാര്‍കേസ്. 1982ല്‍ നോബല്‍ സമ്മാനം ലഭിച്ചപ്പോള്‍ തുകയില്‍ നിന്നൊരു ഭാഗമെടുത്തു കാംബിയോ എന്നൊരു വാരിക വിലയ്ക്കുവാങ്ങി. മാന്ത്രിക വിരലുകള്‍കൊണ്ടണ്ട് കാംബിയോയുടെ പ്രചാരണം പതിന്മടങ്ങ് വര്‍ധിപ്പിച്ചു. എല്‍.എസ് പക്ടഡോര്‍ എന്ന പത്രത്തിന്റെ ലേഖകനായി യൂറോപ്പില്‍ കഴിഞ്ഞ നാളുകളില്‍ സൂര്യനു കീഴിലുള്ള സകലതിനെക്കുറിച്ചും മാര്‍കേസ് എന്ന പത്രപ്രവര്‍ത്തകന്‍ എഴുതി.


വേലിയേറ്റമുള്ള രാത്രികളില്‍ കുളിമുറിയില്‍ വെള്ളം നിറയുകയും പിടക്കുന്ന മത്സ്യങ്ങള്‍ കിടക്കമുറികളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന വീടുകള്‍ മാര്‍കേസിന്റെ നോവലുകളില്‍ നാം കാണും.


ഞങ്ങള്‍ നദിയെക്കുറിച്ചും കൊടുങ്കാറ്റിനെക്കുറിച്ചും പറയുമ്പോള്‍ യൂറോപ്യന് അതു മനസിലാകില്ലെന്ന് മാര്‍കേസ്. ഞങ്ങള്‍ ജനിച്ചതും വളര്‍ന്നതും കരീബിയനിലാണ്. എനിക്കവിടുത്തെ ഓരോ രാജ്യവും അറിയാം. അവിടുത്തെ ഓരോ ദ്വീപും എനിക്കു പരിചിതമാണ്. ഒരുപക്ഷേ എന്റെ വിഫലതകളുടെ തുടക്കവും ഇതാകാം. എനിക്കൊരിക്കലും ഒന്നും സംഭവിച്ചിട്ടില്ല. അല്ലെങ്കില്‍ എനിക്കൊന്നും ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. യാഥാര്‍ഥ്യത്തേക്കാള്‍ ഭയാനകമാണത്. എനിക്ക് അത്യധികം ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞതാകട്ടെ, യാഥാര്‍ഥ്യത്തെ കാവ്യമാര്‍ഗങ്ങളിലൂടെ മാറ്റിത്തീര്‍ക്കുക എന്നതാണ്.


ഇന്ന് ആലോചിക്കുമ്പോള്‍ പില്‍ക്കാലത്ത് ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസില്‍ നിന്നല്ല ഞാന്‍ മാജിക്കല്‍ റിയലിസം ആദ്യം അറിയുന്നത്. ഒരുപാട് അംഗങ്ങളുള്ള നരച്ചീറുകള്‍ പറക്കുന്ന ഇരുണ്ടണ്ട അറകളൊക്കെയുള്ള വലിയ വീട്ടില്‍ ഏകാന്തത ചവച്ച ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. കുട്ടിക്കാലത്ത് ഞാന്‍ കേട്ട കഥകളത്രയും ഞങ്ങളുടെ പൊന്നാങ്കോട്ടെ തറവാട്ടിലെ പഴയ കഥകളായിരുന്നു.


അവിടേക്കാണു വലിയ ഖാസിയാര്‍ പ്രൗഢിയോടെ നോമ്പുതുറക്കാന്‍ വരുന്നത്. അന്നൊരിക്കല്‍ പൊന്നാങ്കോട്ടെ ബഡാപ്പുറത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ ഖാസിയാരോട് ഉപ്പയുടെ അമ്മാവന്‍ ഹസന്‍ അധികാരി ചോദിച്ചത്രെ. ആലി മുസ്‌ലിയാര്‍ നരിപ്പുറത്ത് സഞ്ചരിക്കും എന്നതു നേരാണോ...? ഖാസിയാര്‍ ഒന്നും പറഞ്ഞില്ല. രാത്രി ഉറങ്ങുമ്പോള്‍ ചോദ്യം ചോദിച്ച അധികാരിയുടെ കാലില്‍ നഖംകൊണ്ട് തലോടും പോലെ. ഉറക്കം ഉണര്‍ന്ന അധികാരി ആദ്യം കണ്ടത് രണ്ടുകാലുകള്‍ ഉയര്‍ത്തി നില്‍ക്കുന്ന നരിയെ. ആദ്യമായി ഞാന്‍ കേട്ട മാജിക്കല്‍ റിയലിസം.


ഇപ്പോഴറിയുന്നു, പ്രിയപ്പെട്ട ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസ്, താങ്കള്‍ പില്‍ക്കാലത്ത് എഴുതിയ മാജിക്കല്‍ റിയലിസം എനിക്ക് കുട്ടിക്കാലത്തേ പരിചയമുള്ളതായിരുന്നു. അതുകൊണ്ടാകാം ഈ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരനായത്.

"I have always been convinced that my true profession is that of a journalist''

-മാര്‍കേസ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  31 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  37 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago