ഫലസ്തീന്‍: കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റരുത്
കൂരിയാട്: ഫലസ്തീന്‍ വിഷയത്തില്‍ രാജ്യം പുലര്‍ത്തിപ്പോരുന്ന നയനിലപാടുകളില്‍ മാറ്റംവരുത്തരുതെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്‌റാഈല്‍ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ ധിക്കാര നടപടികള്‍ക്കെതിരേ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി സയണിസ്റ്റ് സാമ്രാജ്യത്വ ലോബി നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം. വിശുദ്ധ നഗരമായ ഖുദ്‌സിനെ ജൂതവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും, ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെതിരേ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മനുഷ്യാവകാശം സംരക്ഷിക്കാനും പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പിലാക്കാനും ഭരണകൂടങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."