HOME
DETAILS

കലണ്ടറുകള്‍ കഥപറയുന്നു

  
backup
January 01 2018 | 03:01 AM

%e0%b4%95%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a5%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

സമയം കണക്കാക്കേണ്ടണ്ടത് എക്കാലത്തും മനുഷ്യരുടെ ആവശ്യമായിരുന്നു. കൃഷിപ്പണി തുടങ്ങേണ്ടണ്ട സമയം, കൊയ്ത്ത് തുടങ്ങേണ്ട കാലം, മഴക്കാലം, വേനല്‍, ശിശിരം ഇങ്ങനെ അനേകം കാര്യങ്ങള്‍ മുന്‍കൂട്ടി അറിയേണ്ടണ്ട ആവശ്യം മനുഷ്യനുണ്ടണ്ടായിരുന്നു. ദിവസങ്ങള്‍ കൃത്യമായി കണക്കാക്കണ്ടണമായിരുന്നു. വാനിരീക്ഷണം, ജ്യോതിശാസ്ത്രം, ജ്യോതിഷം തുടങ്ങിയവ ഉത്ഭവിച്ചതുതന്നെ ഋതുക്കള്‍ മാറിവരുന്നതും മറ്റും മുന്‍കൂട്ടി അറിയാന്‍ വേണ്ടണ്ടിയിട്ടായിരിക്കണം. കലണ്ടണ്ടറിന്റെ ആവശ്യകതയും ഇതില്‍നിന്നാവാം ഉണ്ടത്ഭവിച്ചത്.

 

ഒരേ കലണ്ടണ്ടര്‍ എല്ലായിടത്തും

ഒരു സമ്പൂര്‍ണ കലണ്ടണ്ടറില്‍ ഓരോ ദിവസത്തെയും വേര്‍തിരിച്ചറിയാനുള്ള സംവിധാനമുണ്ടണ്ടാകും. ദിവസങ്ങളെ ആഴ്ചകളായും ആഴ്ചകളെ മാസങ്ങളായും മാസങ്ങളെ വര്‍ഷങ്ങളായും ക്രമീകരിക്കുന്നതിലൂടെ ഭൂതകാലത്തിലെയും ഭാവിയിലെയും ഏതു ദിവസത്തെ കുറിച്ചും കൃത്യമായി പറയാനാകും. ഇതിനുള്ള സംവിധാനങ്ങള്‍ ലോകത്തിന്റെ ഓരോ ഭാഗത്തും പ്രത്യേകമായി ഉത്ഭവിച്ചു. ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ കച്ചവട ബന്ധങ്ങള്‍ ശക്തമായപ്പോഴാണ് എല്ലാ പ്രദേശത്തും ഒരേ കലണ്ടണ്ടര്‍ ഉപയോഗിക്കുന്നതു സൗകര്യമായി തോന്നിയത്. ചില പാശ്ചാത്യ രാഷ്ട്രങ്ങള്‍ ലോകത്തിന്റെ വലിയൊരു ഭാഗം അവരുടെ സാമ്രാജ്യമാക്കിത്തീര്‍ത്തതും കലണ്ടണ്ടര്‍ ലോകത്തിന്റെ പൊതു കലണ്ടണ്ടറായിത്തീരാന്‍ കാരണമായിട്ടുണ്ടണ്ട്.

 

ഗ്രിഗോറിയന്‍ കലണ്ടണ്ടര്‍

ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുള്ളത് ഗ്രിഗോറിയന്‍ കലണ്ടണ്ടര്‍ ആണ്. 1582 ഫിബ്രുവരി 24നാണ് ഈ കലണ്ടണ്ടര്‍ നിലവില്‍ വന്നത്. പോപ്പ് ഗ്രിഗറി പതിമൂന്നാമനാണ് ഈ കലണ്ടണ്ടറിന് അംഗീകാരം നല്‍കിയത്. ജൂലിയന്‍ കലണ്ടണ്ടര്‍ പരിഷ്‌കരിച്ചാണ് ഗ്രിഗോറിയന്‍ കലണ്ടണ്ടര്‍ രൂപപ്പെടുത്തിയത്. ജര്‍മന്‍ ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ക്രിസ്റ്റഫര്‍ ക്ലോവിയസ് ആയിരുന്നു ഇതിന്റെ മുഖ്യശില്‍പി. ജൂലിയന്‍ കലണ്ടണ്ടര്‍ ഒരുവര്‍ഷത്തെ 365.25 ദിവസമായാണ് നിര്‍ണയിച്ചിരിക്കുന്നത്. 

യഥാര്‍ഥത്തില്‍ ഇത് പത്തേമുക്കാല്‍ മിനുട്ട് കൂടുതലായിരുന്നു. ഈ ചെറിയ പിഴവ് 1582ഓടെ പത്തുദിവസമായി വര്‍ധിച്ചു. ഇതോടെ ഈസ്റ്റര്‍ ഞായറാഴ്ചയ്ക്ക് വ്യത്യാസം വന്നു. സാധാരണ വസന്തകാലത്തിന് ശേഷമായിരുന്നു ഈസ്റ്റര്‍. ഈസ്റ്റര്‍ നീണ്ടണ്ടുപോകുന്നത് ഒഴിവാക്കാന്‍ വേണ്ടണ്ടിയാണ് പോപ്പ് ഗ്രിഗറി കലണ്ടണ്ടര്‍ പരിഷ്‌കരിച്ചത്. അതാണ് ഇന്നത്തെ കലണ്ടണ്ടര്‍.

 

പല മാറ്റങ്ങള്‍

ഇന്നുപയോഗിക്കുന്ന കലണ്ടണ്ടര്‍ ഉത്ഭവിച്ചതു റോമന്‍ സാമ്രാജ്യത്തിലാണ്. ഇന്നുവരെ അതു പല മാറ്റങ്ങളിലൂടെ കടന്നുപോയി. ഏതു മാസത്തിലാണു വര്‍ഷം തുടങ്ങുന്നതെന്നും ഓരോ മാസത്തിലും എത്ര ദിവസമുണ്ടണ്ടാവണം എന്നതും മാറി വന്നിരുന്നു. അങ്ങനെയാണ് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ഏഴാമത്തെ മാസം, എട്ടാമത്തെ മാസം എന്നിങ്ങനെ അര്‍ഥം വരുന്ന പേരുകള്‍ വന്നത്. 

ജൂലിയസ് സീസറിന്റെ പേരിലാണ് ജൂലൈ ഉണ്ടണ്ടായത്. പിന്നീടു അഗസ്റ്റസ് സീസറിന്റെ ബഹുമാനാര്‍ഥം ആഗസ്റ്റ് എന്ന് ഒരു മാസത്തിന് പേരിട്ടു. ആദ്യ മാസങ്ങള്‍ക്കെല്ലാം(ഫെബ്രുവരി ഒഴികെ) റോമന്‍ ദൈവങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. ഫെബ്രുവ എന്ന ശുദ്ധീകരണ പെരുന്നാളിന്റെ അനുസ്മരണമായാണ് രണ്ടണ്ടാമത്തെ മാസത്തിന് പേരിട്ടിരിക്കുന്നതെന്നു കരുതപ്പെടുന്നു.

 

റോമന്‍ കലണ്ടണ്ടര്‍

കലണ്ടണ്ടര്‍ നിര്‍മാണത്തിന്റെ ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് റോമാക്കാര്‍. റോമാസാമ്രാജ്യം സ്ഥാപിച്ച റോമുലസും, റീമസും ചേര്‍ന്ന് ബി.സി.738 ലാണ് ആദ്യത്തെ കലണ്ടണ്ടര്‍ നിര്‍മിച്ചത് എന്ന് കരുതുന്നു. റോമുലസിന് 10 പ്രിയപ്പെട്ട സംഖ്യയായിരുന്നു. അതിനാല്‍ റോമുലസ് വര്‍ഷത്തെ പത്തു മാസങ്ങളായി തിരിച്ചു. മാഴ്‌സ്, ഏപ്രിലിസ്, മെയ്, ജൂനോ എന്നിവയായിരുന്നു ആദ്യ മാസങ്ങളില്‍ ചിലത്. ഇവ റോമന്‍ ദൈവങ്ങളെ സൂചിപ്പിക്കുന്നു. മാഴ്‌സ് യുദ്ധദേവനാണ്. പ്രണയ സൗന്ദര്യദേവതകളായ അഫ്രോഡൈറ്റ്, വീനസ് എന്നിവരില്‍ നിന്നാണ് ഏപ്രിലീസ് ഉണ്ടണ്ടായത്. മെയ് വളര്‍ച്ചയുടെ ദേവതയായ മെയസ്‌യില്‍ നിന്ന് ഉണ്ടത്ഭവിച്ചതാണ്. ജൂനോ ദേവതകളുടെ രാജ്ഞിയാണ്. അതില്‍ നിന്ന് ജൂണ്‍ വരുന്നു. 35 വര്‍ഷം റോമുലസിന്റെ കലണ്ടണ്ടര്‍ നിലനിന്നു. ബി.സി.700ല്‍ നുമ രാജാവ് രണ്ടണ്ടുമാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കലണ്ടണ്ടര്‍ പരിഷ്‌കരിച്ചു. ജനുവരിയസ്, ഫെബ്രുവാരിയസ് എന്നിവയായിരുന്നു കൂട്ടിച്ചേര്‍ത്ത മാസങ്ങള്‍. ഈ കലണ്ടണ്ടര്‍ പരിഷ്‌കരിച്ചതാണ് ജൂലിയന്‍ കലണ്ടണ്ടര്‍.

 

പ്രശ്‌ന പരിഹാരം

ഋതുക്കള്‍ മാറുന്നതിനോടു കലണ്ടണ്ടറിലെ തീയതികള്‍ യോജിക്കാതെ വന്നപ്പോഴാണു കലണ്ടണ്ടറില്‍ മാറ്റം വരുത്തേണ്ടണ്ടതുണ്ടെണ്ടന്ന് ബോധ്യമായത്. പലതവണ ഇന്നത്തെ പൊതുകലണ്ടണ്ടര്‍ തിരുത്തേണ്ടണ്ടി വന്നിട്ടുണ്ടണ്ട്. ഏറ്റവും ഒടുവില്‍ തീരുമാനമെടുത്തത് പോപ്പ് ഗ്രിഗറിയാണ്. അതുകൊണ്ടണ്ടാണ് ഇന്ന് ഉപയോഗിക്കുന്ന കലണ്ടണ്ടറിനു ഗ്രിഗോറിയന്‍ കലണ്ടണ്ടര്‍ എന്നു പറയുന്നത്. ജൂലിയസ് സീസറിന്റെ കാലത്തു പുതുക്കിയിരുന്ന കലണ്ടണ്ടര്‍ സംവിധാനത്തില്‍ പതിനാറാം നൂറ്റാണ്ടണ്ടിനു മുന്‍പേ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടണ്ടുതുടങ്ങിയിരുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ആരും തയാറായില്ല.
പരിഷ്‌കാരങ്ങള്‍

അപ്പോഴാണ് ജസ്യൂട്ട് പാതിരിയും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്ന ക്രിസ്റ്റഫര്‍ ക്ലേവിയസിന്റെ സഹായത്തോടെ പോപ്പ് ഗ്രിഗറി അത് ശരിയാക്കാന്‍ തീരുമാനിച്ചത്. 1582 ഒക്‌ടോബര്‍ 4 കഴിഞ്ഞുള്ള ദിവസം ഒക്‌ടോബര്‍ 5, വെള്ളിയാഴ്ച, ആയിരിക്കില്ല എന്നും പകരം ഒക്‌ടോബര്‍15 വെള്ളിയാഴ്ച, ആയിരിക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ഫെബ്രുവരിയില്‍ ഒരു ദിവസം കൂടുതല്‍ ഉണ്ടണ്ടാകുമെങ്കിലും നൂറ്റാണ്ടണ്ടുകള്‍ തികയുന്ന വര്‍ഷങ്ങള്‍ 400ന്റെ ഗുണിതങ്ങളാണെങ്കില്‍ മാത്രമെ ഫെബ്രുവരിയില്‍ 29 ദിവസം വേണ്ടണ്ടൂ എന്നും അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. ഇതോടെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞാലും കലണ്ടണ്ടര്‍ കൃത്യത പുലര്‍ത്തുമെന്ന് ഉറപ്പായി. ജൂലിയന്‍ കലണ്ടണ്ടറില്‍നിന്നു ഗ്രിഗോറിയന്‍ കലണ്ടണ്ടറിലേക്കു മാറിയതിന്റെ ഫലമായാണ് ഒക്‌ടോബര്‍ വിപ്ലവം തുടങ്ങിയ ദിവസം പുതിയ കലണ്ടണ്ടറില്‍ നവംബറിലായത്.

 

ജൂലിയന്‍ കലണ്ടണ്ടര്‍

ഗ്രിഗോറിയന്‍ കലണ്ടണ്ടറിന്റെ മുന്‍പുണ്ടണ്ടായിരുന്നതാണ് ജൂലിയന്‍ കലണ്ടണ്ടര്‍. ജൂലിയസ് സീസര്‍ റോമന്‍ കലണ്ടണ്ടര്‍ പരിഷ്‌കരിച്ചതാണ് ഇത്. ജൂലിയന്‍ കലണ്ടണ്ടര്‍ അനുസരിച്ച് ജനുവരിയില്‍ പുതുവര്‍ഷം തുടങ്ങി. അതിന് മുന്‍പുള്ള കലണ്ടണ്ടറില്‍ മാര്‍ച്ചിലായിരുന്നു പുതുവര്‍ഷം.12 മാസങ്ങള്‍ ചേര്‍ന്നതായിരുന്നു ഒരു വര്‍ഷം എന്ന് ജൂലിയന്‍ കലണ്ടണ്ടര്‍ വ്യക്തമാക്കുന്നു. ഓരോ നാലുവര്‍ഷവും ഒരു അധിവര്‍ഷം ഉണ്ടണ്ട്. അധിവര്‍ഷത്തില്‍ ഫിബ്രുവരിയില്‍ 29 ദിവസം ഉണ്ടണ്ടാകും. ഏഴാമത്തെ മാസത്തിന് ജൂലൈ എന്ന് പേരിട്ടത് ജൂലിയസ് സീസര്‍ ആയിരുന്നു. ജൂലിയസ് സീസര്‍ എന്നപേരിന്റെ ആദ്യ ഭാഗമാണല്ലോ ജൂലൈ. സീസറുടെ പിന്‍ഗാമിയായ അഗസ്റ്റസിന്റെ പേരില്‍ നിന്നാണ് ആഗസ്റ്റ് മാസം നിലവില്‍ വന്നത്. ഈ കലണ്ടണ്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത അധിവര്‍ഷം കൊണ്ടണ്ടുവന്നതാണ്. അധിവര്‍ഷം വന്നതോടെ ഈ കലണ്ടണ്ടര്‍ ഏറ്റവും കൃത്യതയുള്ളതായി. ഈ കലണ്ടണ്ടറില്‍ അല്‍പം പരിഷ്‌കാരം വരുത്തിയതാണ് ഇന്നത്തെ ഗ്രിഗോറിയന്‍ കലണ്ടണ്ടര്‍.

 

ക്രിസ്താബ്ദം എന്ന കാലഗണ

യേശുക്രിസ്തു ജനിച്ച വര്‍ഷം മുതലാണല്ലോ ക്രിസ്താബ്ദം കണക്കാക്കുന്നത്. മുന്‍പൊക്കെ ക്രിസ്തുവിന് മുന്‍പ് എന്നും ക്രിസ്തുവിനു ശേഷം എന്നുമാണ് വര്‍ഷങ്ങളെ തിരിച്ചിരുന്നതെങ്കിലും ക്രിസ്ത്യാനികളല്ലാത്തവര്‍ക്കു ബുദ്ധിമുട്ടുണ്ടണ്ടാകാതിരിക്കാനായി ഇപ്പോള്‍'പൊതുയുഗം'(ഇീാാീി ഋൃമ) എന്ന പ്രയോഗമാണ് പൊതുവില്‍ ഉപയോഗിക്കുന്നത്. ക്രിസ്താബ്ദം എന്ന പ്രയോഗം ഇപ്പോഴും പലരും ഉപയോഗിക്കുന്നുണ്ടണ്ട്. അത് ചിലപ്പോള്‍ തെറ്റിദ്ധാരണയിലേക്കു നയിക്കാറുണ്ടണ്ട്. ക്രിസ്തു ജനിച്ച വര്‍ഷം പൂജ്യം ആണ് എന്നതാണു ഈ തെറ്റിദ്ധാരണ.

 

ഈജിപ്ഷ്യന്‍ കലണ്ടണ്ടര്‍

വര്‍ഷത്തില്‍ 365 ദിവസങ്ങളുണ്ടെണ്ടന്നും മാസത്തില്‍ 30 ദിവസമാണെന്നും വര്‍ഷത്തില്‍ 12 മാസങ്ങളാണ് എന്ന് തിരിച്ചതും ഈജിപ്ഷ്യന്‍ കലണ്ടണ്ടറാണ്. ഈജിപ്തുകാര്‍ നാടിന്റെ ജീവനായ നൈലിനെയാണ് കലണ്ടണ്ടര്‍ നിര്‍മാണത്തിന് അടിസ്ഥാനമാക്കിയത്. ഈജിപ്തില്‍ കൃത്യമായി ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസമായിരുന്നു നൈല്‍ നദിയിലെ വെള്ളപ്പൊക്കം. കലണ്ടണ്ടര്‍ നിര്‍മിക്കുവാന്‍ അവര്‍ വെള്ളപ്പൊക്കത്തെ തിരഞ്ഞെടുത്തു.
നദിയില്‍ കൂടുതല്‍ വെള്ളം ഉയരുന്ന ദിവസം പുതുവര്‍ഷദിനമായി അവര്‍ ആഘോഷിച്ചു. അതിനുശേഷം വെള്ളത്തിന്റെ അളവ് നിത്യേന കണക്കാക്കിക്കൊണ്ടണ്ടിരുന്നു. അളവ് ഏറ്റവും ഉയര്‍ന്ന നിലയില്‍ വീണ്ടണ്ടും എത്താന്‍ 360 ദിവസം വേണ്ടണ്ടിവന്നു. അവര്‍ ഒരു വര്‍ഷം 360 ദിവസമായി നിര്‍ണയിച്ചു. 30 ദിവസം വീതമുള്ള 12 മാസങ്ങളായും കലണ്ടണ്ടറിനെ തിരിച്ചു.
പിന്നീട് ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്രജ്ഞന്മാര്‍'സിറിയസ്'നക്ഷത്രത്തിന്റെ ഉദയത്തോട് അനുബന്ധിച്ചാണ് നൈലില്‍ വെള്ളപ്പൊക്കം ഉണ്ടണ്ടാകുന്നതെന്നു കണ്ടെണ്ടത്തി. നേരത്തെ കണക്കാക്കിയ പുതുവര്‍ഷത്തില്‍ നിന്ന് അഞ്ച് ദിവസം മുന്‍പായിരുന്നു സിറിയസിന്റെ ഉദയം. അതിനാല്‍ 5 ദിവസം കൂടി ചേര്‍ത്ത് അവര്‍ കലണ്ടണ്ടര്‍ പരിഷ്‌കരിച്ചു. അങ്ങനെ ഈജിപ്തുകാരുടെ വര്‍ഷം 365 ദിവസങ്ങളായി. അധികം ലഭിച്ച അഞ്ചുദിവസം ഉത്സവാഘോഷങ്ങള്‍ക്കായി മാറ്റിവച്ചു. ഈജിപ്ത് ഗ്രീക്കുകാരുടെ ഭരണത്തിന്‍ കീഴിലായപ്പോള്‍ അധിവര്‍ഷം കലണ്ടണ്ടറില്‍ ചേര്‍ത്തു.

 

വര്‍ഷത്തുടക്കം ജനുവരി ഒന്നിനല്ല

ഗ്രിഗോറിയന്‍ കലണ്ടണ്ടര്‍ ഉപയോഗിക്കുമ്പോള്‍ പോലും എല്ലായ്‌പ്പോഴും ജനുവരി ഒന്നിനല്ല വര്‍ഷം തുടങ്ങുന്നത്. ഇതിനു നല്ല ഉദാഹരണം സ്‌കൂള്‍ കലണ്ടണ്ടറാണ്. അത് ജൂണ്‍ ഒന്നിനാണല്ലോ തുടങ്ങുന്നത്. മറ്റൊന്നാണ് സാമ്പത്തിക വര്‍ഷം. അത് ഏപ്രില്‍ ഒന്നിന് തുടങ്ങുന്നു. കൂടാതെ കച്ചവട ആവശ്യങ്ങള്‍ക്കായി വ്യത്യസ്തമായ കലണ്ടണ്ടറുകള്‍ ഉപയോഗിക്കാറുണ്ടണ്ട്.
യൂറോപ്പിലും അമേരിക്കയിലും മറ്റും 360 ദിവസമുള്ള ഒരു കലണ്ടണ്ടര്‍ ഉപയോഗിക്കുന്നുണ്ടണ്ടത്രെ. ഗ്രിഗോറിയന്‍ കലണ്ടണ്ടറിലെ ചില ദിവസങ്ങള്‍ ഒഴിവാക്കിയാണ് ഇത്തരമൊരു കലണ്ടണ്ടര്‍ അവര്‍ ഉണ്ടണ്ടാക്കുന്നത്.

 

ശകവര്‍ഷ കലണ്ടര്‍

ചൈത്രം, വൈശാഖം,ജ്യേഷ്ഠം, ആഷാഢം, ശ്രാവണം,ഭാദ്രപാദം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗ ശീര്‍ഷം,പൗഷം, മാഘം, ഫാല്‍ഗുനം എന്നീ മാസങ്ങള്‍ കണ്ടിട്ടില്ലേ കലണ്ടറില്‍. ശക വര്‍ഷകലണ്ടറിലെ മാസങ്ങളാണത്. നമ്മുടെ ദേശീയ കലണ്ടറായാണ് ശകവര്‍ഷത്തെ പരിഗണിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടറിനൊപ്പം തന്നെയാണ് ഇതിന്റെയും സ്ഥാനം. ശകരാജാവായ ശാലി വാഹനന്റെ കാലത്താണ് ശകവര്‍ഷത്തിന്റെ ആരംഭം. കുശാനവംശത്തിലെ കനിഷ്‌കനാണ് ഇതിനു തുടക്കം കുറിച്ചത്.

 

മലയാളം കലണ്ടണ്ടര്‍

കേരളത്തില്‍ പഴമക്കാര്‍ ഉപയോഗിക്കുന്നത് മലയാളം കലണ്ടണ്ടറാണ്. ഇതിനെ കൊല്ലവര്‍ഷം എന്നും പറയുന്നു. അത് പൊതുയുഗം(ക്രിസ്താബ്ദം) 825ലാണു തുടങ്ങിയത്. ഇതിന്റെ ഉല്‍പത്തിയെപ്പറ്റി പല അഭിപ്രായങ്ങളുണ്ടണ്ട്. അക്കാലത്തു കൊല്ലം ഒരു പ്രധാന നഗരമായിരുന്നു. കൊല്ലത്തെ രാജാവായിരുന്ന കുലശേഖരവര്‍മ 825ല്‍ വിളിച്ചുചേര്‍ത്ത മഹാസമ്മേളനത്തിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ചതാണ് കൊല്ലവര്‍ഷം എന്നതാണ് ഒരഭിപ്രായം.
പലായനം ചെയ്‌തെത്തിയ ക്രിസ്ത്യന്‍ കച്ചവടക്കാര്‍ പുതിയ പള്ളി സ്ഥാപിച്ചു തുടങ്ങിയതാണ് കൊല്ലവര്‍ഷം എന്നറിയപ്പെടുന്നതിന് ചില സൂചനകളുണ്ടണ്ട്. ചരിത്രം എഴുതി സൂക്ഷിക്കുന്നതില്‍ ഭാരതീയര്‍ പിന്നിലായിരുന്നല്ലോ. അതുകൊണ്ടണ്ടുതന്നെ ചരിത്രപരമായ ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.

 

ഹിജ്‌റ കലണ്ടണ്ടര്‍

ചന്ദ്രോദയത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്ന കലണ്ടണ്ടറാണ് ഇസ്‌ലാമിക് കലണ്ടണ്ടര്‍, അഥവാ ഹിജ്‌റ കലണ്ടണ്ടര്‍. അറബി മാസം എന്നും അറിയപ്പെടാറുണ്ടണ്ട്. എല്ലാ വര്‍ഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടണ്ടറില്‍ നിന്ന് എകദേശം11 ദിവസം കുറവായിരിക്കും ഇതില്‍. ഹിജ്‌റ വര്‍ഷം തുടങ്ങുന്നത് പ്രവാചകന്‍ മക്കയില്‍ നിന്നു മദീനയിലേക്ക് പലായനം ചെയ്ത (എ.ഡി 622) വര്‍ഷമാണ്. 1200 മുതലാണ് ഇന്ത്യയില്‍ ഹിജ്‌റ കലണ്ടണ്ടര്‍ ഉപയോഗിച്ചു തുടങ്ങിയത്.

 



ഓര്‍ക്കാന്‍

 

by ശുഹൈബ ടി

 

ജനുവരി ഒന്ന്

പുതുവത്സര ദിനം
ക്രിസ്തുവര്‍ഷാരംഭം
മലയാളി മെമ്മോറിയല്‍ ദിനം
45 ബി.സി.ജൂലിയന്‍ കലണ്ടര്‍ നിലവില്‍വന്നു
1800 ഡച്ച് ഈസ്റ്റിന്ത്യ കമ്പനി പിരിച്ചുവിട്ടു
1808 അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
1873 ജപ്പാന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിച്ചു തുടങ്ങി.
1887 വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിച്ചു.
1906 ബ്രിട്ടീഷ് ഇന്ത്യ ഔദ്യോഗികമായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഉപയോഗിച്ചു തുടങ്ങി.
1912 ചൈനീസ് റിപ്പബ്ലിക്ക് നിലവില്‍ വന്നു.
1945 കോട്ടയം നാഷനല്‍ ബുക്ക് സ്റ്റാള്‍ തുടങ്ങി.
1948 ഇറ്റാലിയന്‍ ഭരണഘടന നിലവില്‍ വന്നു.
1978 എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 യാത്രാവിമാനം ബോംബെക്കടുത്ത് കടലില്‍ തകര്‍ന്നു വീണ് 213 പേര്‍ മരിച്ചു.
1989 ജി. ശങ്കരപ്പിള്ള അന്തരിച്ചു.
1995 ലോകവ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ) നിലവില്‍വന്നു.
1998 യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് സ്ഥാപിതമായി.
1999 യൂറോ നാണയം നിലവില്‍ വന്നു.
2007 ബാന്‍ കി മൂണ്‍ യു.എന്‍ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
2007 ബള്‍ഗേറിയയും റുമേനിയയും യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം നേടി.
2015 ഇന്ത്യയില്‍ ആസൂത്രണ കമ്മിഷന് പകരമുള്ള പുതിയ സംവിധാനം നീതി ആയോഗ് നിലവില്‍വന്നു.

ജനുവരി -2
മന്നത്ത് പത്മനാഭന്‍ ജന്‍മദിനം
1757 ബ്രിട്ടന്‍ കല്‍ക്കട്ട കീഴടക്കി.
1932 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ സിവില്‍ ആജ്ഞാലംഘനം തുടങ്ങുമെന്ന് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു.
1956 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ പൂനെ തുരങ്കത്തിന്റെ പ്രവൃത്തി ആരംഭിച്ചു.
1979 തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തി.

ജനുവരി -3
1496 ലിയനാര്‍ഡോ ഡാവിഞ്ചി പറക്കും യന്ത്രം പരീക്ഷിച്ചു പരാജയപ്പെട്ടു.
1510 പോര്‍ച്ചുഗീസ് വൈസ്രോയി അല്‍ബുക്കര്‍ക്ക് അയച്ച കപ്പല്‍ പട കോഴിക്കോടിനെ ആക്രമിച്ചു.

ജനുവരി -4
1932 ബ്രിട്ടിഷ് ഇന്ത്യാ സര്‍ക്കാര്‍ കോണ്‍ഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി.
1948 ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബര്‍മ റിപ്പബ്ലിക്കായി.
1961 33 വര്‍ഷം നീണ്ട പണിമുടക്ക് ഡെന്‍മാര്‍ക്കില്‍ അവസാനിച്ചു. ലോകത്ത് കൂടുതല്‍ കാലം നീണ്ടുനിന്ന പണിമുടക്കാണിത്.

ജനുവരി -5
1316 ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയെ സഹായി മാലിക് കാഫുര്‍ വിഷം കൊടുത്തു കൊന്നു.
1919 ല്‍ ജര്‍മനിയില്‍ നാസി പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. ഈ പാര്‍ട്ടിയിലൂടെയാണ് ഹിറ്റ്‌ലര്‍ ജര്‍മന്‍ ഭരണാധികാരിയായത്.
1952 ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള ഒന്നാമത്തെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
1997 ചൈനയിലെ റഷ്യന്‍ സൈനിക സാന്നിധ്യം പൂര്‍ണമായും പിന്‍വലിക്കപ്പെട്ടു.
1969 റഷ്യ വീനസ് 1 വിക്ഷേപിച്ചു.
1941 ലോകത്ത് ആദ്യമായി ഒറ്റയ്ക്ക് വിമാനം പറപ്പിച്ച ബ്രിട്ടീഷുകാരി ആമി ജോണ്‍സണ്‍ അന്തരിച്ചു.
1992- സൗരയൂഥത്തിനു പുറത്ത് 5 ഗ്രഹങ്ങള്‍ കണ്ടെത്തി.

ജനുവരി -6
1838 സാമുവല്‍ മോഴ്‌സ് ഇലക്ട്രിക്കല്‍ ടെലിഗ്രാഫ് വിജയകരമായി പരീക്ഷിച്ചു.
1847 കര്‍ണാടക സംഗീതാചാര്യന്‍ ത്യാഗരാജ സ്വാമികള്‍ അന്തരിച്ചു.
•1852 ബ്രെയ്‌ലി സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ലൂയി ബ്രെയിലി അന്തരിച്ചു.
1884- ഗ്രിഗര്‍ മെന്‍ഡല്‍ ചരമദിനം
1950 ഫ്രഞ്ച് അധീനപ്രശ്‌നമായ പോണ്ടിച്ചേരി, കാരയ്ക്കല്‍, മയ്യഴി, യാനം എന്നീ പ്രദേശങ്ങള്‍ ഇന്ത്യയില്‍ ലയിച്ചു.
1987 കവി എന്‍.എന്‍. കക്കാട് അന്തരിച്ചു.
2007 പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധസമര നായിക മയിലമ്മ അന്തരിച്ചു.

ജനുവരി -7
1610 ഗലീലിയോ മൂണ്‍സ് എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി.
1953 ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചുവെന്ന് അമേരിക്ക ലോകത്തെ അറിയിച്ചു.
1959 ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ ഗവണ്‍മെന്റിനെ അമേരിക്ക അംഗീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago