കരിപ്പൂര്‍ വിമാനത്താവളം ഉത്തരം ഒളിഞ്ഞുകിടക്കുന്ന ചോദ്യചിഹ്നം: എം.ജി.എസ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം ഉത്തരങ്ങള്‍ ഒളിഞ്ഞുകിടക്കുന്ന ചോദ്യചിഹ്നമായി മാറുകയാണെന്നും മലബാറിലെ വാണിജ്യത്തിന്റെ രണ്ടാമൂഴം അടുത്തെത്തിയപ്പോള്‍ കരിപ്പൂരിന് തകര്ച്ചയുണ്ടാവരുതെന്നും ചരിത്രകാരന് ഡോ.എം.ജി.എസ് നാരായണന്.
കരിപ്പൂര്‍ വിമാനത്താവളം പൊതുസ്വത്താണെന്നും സ്വകാര്യമേഖലയിലുള്ള കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ സംരക്ഷിക്കാനാണ് കരിപ്പൂരിനെ തകര്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ഹജ്ജ് യാത്രാസൗകര്യം കരിപ്പൂരിനെ ഒഴിവാക്കരുത്-വലിയ വിമാനങ്ങള്‍ കരിപ്പൂരിലിറക്കുക' ജനകീയ പ്രതിരോധവും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ അധ്യക്ഷനായി. ഹസന് തിക്കോടി വിഷയാവതരണവും കെ. സൈഫുദ്ദീന് പ്രമേയാവതരണവും നടത്തി.
ഡോ.കെ. മൊയ്തു, നാസര്‍ ഫൈസി കൂടത്തായി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി. കുഞ്ഞാലി, നവാസ് പൂനൂര്, റസാഖ് പാലേരി, മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍, എന്‍. അലി അബ്ദുല്ല, ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഷരീഫ് മണിയാട്ടുകുടി, ഹമീദ് മാസ്റ്റര്‍, ഇ.കെ അബ്ദുല്ല (കുവൈത്ത് കെ.എം.സി.സി), കെ.എം.സി.സി ഗ്ലോബല്‍ ചെയര്മാന് കെ.പി മുഹമ്മദ് കുട്ടി, യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുസ്തഫ മട്ടുങ്ങല്‍, ഡോ.ജോസഫ് മാത്യു, നുസ്റത്ത് ജഹാന് സംസാരിച്ചു. എം.ഡി.എഫ് ജനറല്‍ സെക്രട്ടറി അമ്മാര്‍ കിഴുപറമ്പ് സ്വാഗതവും കെ. അബ്ദുല്‍കരിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."