സമൂഹമനസില്‍ സര്‍വകലാശാലകളുടെ സ്ഥാനം ഉയരണം: മന്ത്രി സി. രവീന്ദ്രനാഥ്
കൊച്ചി: സമൂഹത്തിന്റെ മനസില്‍ സര്‍വകലാശാലകളുടെ സ്ഥാനം ഉയരണമെന്ന് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യപ്രവേശന കവാടത്തിന്റെയും സൗരോര്‍ജ നിലയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളില്‍നിന്നു സമൂഹം പ്രതീക്ഷിക്കുന്നത് അക്കാദമിക മികവും നല്ല ഗവേഷണഫലങ്ങളുമാണ്. ഗവേഷണങ്ങളാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. അത്തരത്തില്‍ സമൂഹമനസില്‍ സര്‍വകലാശാലകളുടെ സ്ഥാനമുയരണം. സര്‍വകലാശാലകള്‍ ജനങ്ങളുമായി സംവദിച്ച് ജനമനസിലേയ്ക്ക് ഇറങ്ങിവരണമെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാലയിലെ ചിത്രകലാവിഭാഗം മേധാവി ഡോ.ടി.ജി ജ്യോതിലാലിനെ വിദ്യാഭ്യാസമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. സമ്മേളനത്തില്‍ റോജി എം.ജോണ്‍ എം.എല്‍.എ അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ ഡോ.എം.സി ദിലീപ്കുമാര്‍ ആമുഖപ്രഭാഷണം നടത്തി.
സിന്‍ഡിക്കേറ്റ് അംഗം ഡോ.കെ.ജി രാമദാസന്‍, യാക്കോബായ സുറിയാനി സഭയുടെ തൃശൂര്‍ ഭദ്രാസനം മെത്രാപ്പൊലീത്ത ബിഷപ് ഡോ.ഏലിയാസ് മോര്‍ അത്തനേഷ്യസ്, ജില്ലാപഞ്ചായത്ത് അംഗം ശാരദ മോഹന്‍, ടി.പി ജോര്‍ജ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.വി.ജി ഗോപാലകൃഷ്ണന്‍, പ്രൊഫ.എസ്. മോഹന്‍ദാസ്, പ്രൊഫ.തോമസ് കെ. ജോബ്, സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ രാഹുല്‍ എം.എസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."