ജാട്ട് സംവരണത്തിന് ഹൈക്കോടതി സ്റ്റേ
ഛണ്ഡിഗഢ്: ജാട്ട് വിഭാഗക്കാര്‍ക്കും മറ്റു നാലു സമുദായങ്ങള്‍ക്കും സംവരണം നല്‍കാനുള്ള ഹരിയാന സര്‍ക്കാര്‍ നീക്കം പഞ്ചാബ്, ഹരിയാന ഹൈക്കോടതി സ്റ്റേ ചെയ്തു. ജാട്ട് സിഖ്, മുസ്ലിം ജാട്ട്, ബിഷണോയിസ്, റോര്‍സ്, ത്യാഗിസ് എന്നീ സമുദായങ്ങള്‍ക്കാണ് സംവരണം നല്‍കിയിരുന്നത്. ജാട്ടുകള്‍ക്ക് 10 ശതമാനവും മറ്റു സമുദായങ്ങള്‍ക്ക് അഞ്ചു ശതമാനവുമാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ മാര്‍ച്ച് 29നാണ് സംവരണം അനുവദിച്ചുകൊണ്ടുള്ള ബില്‍ ഹരിയാന നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. എന്നാല്‍, ഇതിനെതിരേ ഭിവാനി സ്വദേശി മുരാരി ലാല്‍ ഗുപ്ത നല്കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് നിരക്കാത്തതാണെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു. വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും ജാട്ടുകള്‍ പിന്നോക്കാവസ്ഥയിലുള്ള സമുദായമല്ലെന്ന് നേരത്തേ സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു. സംവരണത്തിനായി ജാട്ട് സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഹരിയാനയില്‍ സംവരണം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."