കറുത്ത പൊന്നിന്റെ വീണ്ടെടുപ്പ് എളുപ്പം
മേപ്പാടി: മണ്ണില്ലാ കൃഷിയിലൂടെ കുരുമുളക് കൃഷിയുടെ പ്രതാപകാലത്തേക്ക് വയനാടിനെ എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ച് പറയുകയാണ് കല്‍പ്പറ്റ സ്വദേശി ജോണി പാറ്റാനി.
ഒരു വര്‍ഷത്തിനകം വിളവെടുപ്പ് ആരംഭിക്കാമെന്നതാണ് കൃഷി രീതിയുടെ പ്രത്യേകത. മണ്ണിന് പകരം ചകിരിച്ചോറിലാണ് വള്ളിനടുന്നത്.
മരത്തില്‍ കയറ്റുന്നത് ഒഴിവാക്കി ഇരുമ്പ് വലയിലാണ് വള്ളികയറ്റുന്നത് ആറ് മാസത്തിനകം വള്ളിയില്‍ തിരിയിട്ടു തുടങ്ങും സാധാരണ വള്ളിയില്‍ മൂന്ന് മുതല്‍ നാല് വര്‍ഷം വരെ കഴിഞ്ഞാല്‍ മാത്രമെ തിരിയിടുകയുള്ളു.
രോഗബാധ വളരെ കുറവാണ് എന്നതാണ് പ്രത്യേകത. പോളിഹൗസിനകത്തും നല്ല പോലെ കൃഷി ചെയ്യാനാകും.
ദ്രുത വാട്ടവും മഞ്ഞളിപ്പും കാരണം വയനാട്ടിലെ കുരുമുളക് കൃഷി പകുതിയിലധികവും നശിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ മണ്ണില്ലാ കൃഷി എല്ലാ കര്‍ഷകരും പിന്തുടരണമെന്നാണ് ഈ കര്‍ഷകന്റെ ആഗ്രഹം. തികച്ചും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത.്
ചാണകമാണ് വളമായി നല്‍കുന്നത്. കുരുമുളക് കൃഷിക്ക് പുറമെ സ്‌ട്രോബറി, വാനില തുടങ്ങിയ വിവിധ കൃഷികളാണ് ജോണി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."