HOME
DETAILS
MAL
വരവില്‍ കവിഞ്ഞ സ്വത്ത്: ആര്.ടി ഓഫിസ് ജീവനക്കാരനെതിരേ എഫ്.ഐ.ആര്
backup
January 22 2017 | 07:01 AM
മൂവാറ്റുപുഴ:വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ആര്.ടി.ഓഫിസ് ജീവനക്കാരനെതിരേ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു.
നോര്‍ത്ത് പറവൂര്‍ ജോയിന്റ് ആര്.ടി.ഓഫിസ് ഹെഡ്ക്ലാര്‍ക്ക് ചെറായി പള്ളിപ്പുറം പുതുശേരി വീട്ടില്‍ അജിമോന് വര്‍ഗീസിനെതിരേയാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്.
ഫാ.ടിബു വര്‍ഗീസ് നല്കിയ ഹരജിയില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് 21,63,926 രൂപയുടെ അധിക സ്വത്ത് ഇയാള്‍ സമ്പാദിച്ചതായി കണ്ടെത്തിയത്. യഥാര്‍ഥ വരുമാനത്തിന്റെ 57.47 ശതമാനം കൂടുതലാണിതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. 2009 മുതല്‍ 2016 വരെയുള്ള കാലയളവിലെ വരവു ചെലവു കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് അധിക സ്വത്ത് സമ്പാദനം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."