എട്ടുവയസുകാരനെ കൊന്ന് മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്ത 16 കാരന് അറസ്റ്റില്‍
ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ 16 കാരന് എട്ടുവയസുകാരനെ കൊന്ന് മാംസം ഭക്ഷിക്കുകയും രക്തം കുടിയ്ക്കുകയും ചെയ്തു. ലുധിയാനയിലെ ദൂഗ്രിയ്ക്കടുത്ത കര്‍ണെയില്‍ സിങ് നഗറിലാണ് എട്ടുവയസുകാരനായ ദീപു എന്ന കുട്ടിയെ കൊലപ്പെടുത്തി മാംസം ഭക്ഷിക്കുകയും രക്തം കുടിയ്ക്കുകയും ചെയ്തത്. മൃതദേഹം ആറ് കഷ്ണങ്ങളായി മുറിച്ച് ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുന്നത്.
കൊലപാതകത്തിന് പിന്നില്‍ 16 കാരനാണെന്ന് കണ്ടെത്തിയതായി അന്വേഷണത്തിന് നേതൃത്വം നല്കിയ ഡി.സി.പി ഭൂപീന്ദര്‍ സിങ് സിദ്ദു അറിയിച്ചു.
കൊലയ്ക്കു ശേഷം കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് മാംസം തിന്ന ശേഷം ഇയാള്‍ രക്തം കുടിച്ചതായും 16കാരന് മൊഴി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. എട്ടാം ക്ലാസില്‍ പഠിയ്ക്കുന്ന 16കാരന് മാനസികമായ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം.
ചില സമയങ്ങളില്‍ സ്വന്തം കൈവിരലുകള്‍ ഈ കുട്ടി ഭക്ഷിക്കാറുണ്ടെന്ന് ഇയാളുടെ രക്ഷിതാക്കള്‍ പൊലിസിനെ അറിയിച്ചു. കൊലപാതകിയായ കുട്ടിയെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."