പഞ്ചാബ്: അമരിന്ദര്‍ സിങ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി
ചണ്ഡിഗഡ്: ഫെബ്രുവരി നാലിനു നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമരിന്ദറിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയാണ് അമരിന്ദര്‍ സിങ്. കഴിഞ്ഞ ദിവസമാണ് അമരിന്ദര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പഞ്ചാബിലെ ലാംബി മണ്ഡലത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ഇത്തവണത്തേത് തന്റെ അവസാനത്തെ സ്ഥാനാര്ഥിത്വമായിരിക്കുമെന്നും അമരിന്ദര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പ്രചാരണത്തിനായി പഞ്ചാബിലെത്തുമെന്നും അപ്പോള്‍ രാഹുല്‍ ഗാന്ധി അമരിന്ദറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
2012 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അന്ന് പഞ്ചാബില്‍ പരാജയപ്പെടുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അരവിന്ദ് കെജ്രിവാളിനെ കഴിഞ്ഞ ദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിനിടെയാണ് അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്. നിലവില്‍ അമൃത് സറില്‍ നിന്നുള്ള ലോക്സഭാംഗമായ അമരിന്ദര്‍ സിങ് അംഗത്വം രാജിവച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. രണ്ടു മണ്ഡലങ്ങളിലാണ് അമരിന്ദര്‍ ഇത്തവണ മത്സരിക്കുന്നത്. ലാംബിക്കു പുറമെ കുടുംബത്തിന്റെ ശക്തിപ്രദേശമായ പാട്യാലയിലും അദ്ദേഹം മത്സരിക്കുന്നുണ്ട്.
ഇത്തവണ ലാംബിയില്‍ ത്രികോണ മത്സരമാണ്. നിലവിലെ മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍ മത്സരിക്കുന്ന മണ്ഡലമാണ് ലാംബി. ഇരുവര്‍ക്കും പുറമെ എ.എ.പി സ്ഥാനാര്‍ഥിയും മുന്‍ ഡല്‍ഹി എം.എല്‍.എയുമായ ജര്‍ണൈല്‍ സിങും ഇവിടെ മത്സരിക്കുന്നുണ്ട്. പഞ്ചാബില്‍ ഇക്കുറി ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് അമരിന്ദറിനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."