HOME
DETAILS

ട്രംപ് 'ഭരണം' തുടങ്ങി; ഒബാമ കെയര്‍ നിര്‍ത്തലാക്കി

  
backup
January 22 2017 | 07:01 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%92%e0%b4%ac%e0%b4%be%e0%b4%ae

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ അവരോധിതനായ ആദ്യ ദിനത്തില്‍ തന്റെ സര്‍ക്കാരിന്റെ നയങ്ങള്‍ വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ മരവിപ്പിച്ചുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. നിലവില്‍ രണ്ടു കോടി ജനങ്ങള്‍ക്ക് ഗുണഫലം ലഭിക്കുന്ന പദ്ധതിയാണ് ഒബാമ കെയര്‍. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു ഈ പദ്ധതി നിര്‍ത്തലാക്കുമെന്നത്.
ഒബാമ കെയറിലെ പല നിബന്ധനകളും സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്തുന്നതാണെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. പുതിയ ഉത്തരവോടെ ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളോട് ട്രംപ് ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ ഓഫിസില്‍ നിന്ന് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
തന്റെ ആദ്യ ദിനത്തില്‍ യു.എസ് മിസൈല്‍ പ്രതിരോധ ബില്ലിലും ട്രംപ് ഒപ്പുവച്ചു. രാജ്യത്തിന്റെ പ്രതിരോധ രംഗം കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് ഇതിലൂടെ പ്രഖ്യാപിക്കാന്‍ ട്രംപിന് സാധിച്ചു. ഇറാനില്‍ നിന്നും ഉത്തര കൊറിയയില്‍ നിന്നുമുള്ള ഭീഷണികളെ ചെറുക്കാന്‍ കൂടിയാണ് ഇതെന്ന് സൂചനയുണ്ട്. വെള്ളിയാഴ്ച്ച രാത്രിയാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രഥമം അമേരിക്ക എന്നാണ് തന്റെ സര്‍ക്കാരിന്റെ നയമെന്ന് ട്രംപ് വ്യക്തമാക്കി.
അതേസമയം ഒബാമയുടെ നയങ്ങളെ തന്റെ ഭരണത്തില്‍ നിന്നും തീര്‍ത്തും ഇല്ലാതാക്കുന്ന രീതിയാണ് വൈറ്റ്ഹൗസിലെ ആദ്യ ദിനത്തില്‍ തന്നെ ട്രംപ് തുടങ്ങിവച്ചത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് സ്വവര്‍ഗാനുരാഗികളുടെ അവകാശം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, പൗരാവകാശ ചരിത്രം, ഒബാമയുടെ രാഷ്ട്രീയ അജണ്ടകള്‍ എന്നിവ ട്രംപ് വിഭാഗം നീക്കം ചെയ്തു കഴിഞ്ഞു. അനുബന്ധ മേഖലകളില്‍ ഒബാമയുടെ നയങ്ങളെ അവഗണിച്ച ട്രംപ് ഊര്‍ജം, വിദേശനയം, ജോലി, പുരോഗതി, സൈന്യം, നിയമനിര്‍മാണം, വ്യാപാര ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ രാജ്യത്തിന്റെ താല്‍പര്യം എന്താണെന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago