റബറിന്റെ രോഗനിയന്ത്രണ മാര്‍ഗങ്ങളറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം
കോട്ടയം: റബര്‍ മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാല രോഗങ്ങളെയും അവയുടെ നിയന്ത്രണ മാര്‍ഗങ്ങളുമറിയാന്‍ റബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നാളെ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തിലെ ജോയിന്റ് ഡയരക്ടര്‍ ഡോ. സാബു പി. ഇടിക്കുള ഫോണിലൂടെ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ 04812576622.
ജനുവരി -ഫെബ്രുവരി മാസങ്ങളില്‍ റബര്‍ മരങ്ങള്‍ തളിരിടുമ്പോള്‍ പൊടിക്കുമിള്‍ പോലുള്ള രോഗങ്ങള്‍ വ്യാപകമാകുന്നത് സാധാരണമാണ്.
ഉയര്‍ന്ന പ്രദേശങ്ങളില്‍ പൊതുവെ കാണപ്പെടുന്ന മുടല്‍മഞ്ഞും തണുത്ത കാലാവസ്ഥയും ഇത്തരം രോഗങ്ങള്‍ പടരാന്‍ ഇടയാക്കും. രോഗങ്ങളെക്കുറിച്ചും പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നാല്‍ വളരെ ഫലപ്രദമായി ഇവയെ നിയന്ത്രിക്കാന്‍ കഴിയും.
രോഗങ്ങളെ യഥാസമയം തിരിച്ചറിയാനും പ്രതിവിധികള്‍ മനസിലാക്കാനും വാട്ട്‌സ് ആപ്പ് (നമ്പര്‍ 9496333117)റബര്‍ ക്ലിനിക് സംവിധാനങ്ങളും റബ്ബര്‍ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."