HOME
DETAILS
MAL
ഓവര്‍ടൈം, പാര്‍ട്ട് ടൈം ജോലികള്‍ക്ക് വിലക്ക് വരുന്നു; കരട് നിര്‍ദേശം ശൂറ കൗണ്‍സില്‍ ചര്‍ച്ചയില്‍
backup
January 22 2017 | 08:01 AM
റിയാദ്: രാജ്യത്തെ വിദേശ ജോലിക്കാര്‍ ചെയ്യുന്ന ഓവര്‍ടൈം, പാര്‍ട് ടൈം ജോലികള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമം. ഇവ തടയിടുന്നതിനുള്ള കരട് നിര്‍ദേശം ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതു ജോലിക്കു വേണ്ടിയാണോ റിക്രൂട്ട് ചെയ്തത് അതേ ജോലിയില്‍ നിശ്ചിത സമയം ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. അധിക പണം സമ്പാദിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തടയുകയാണ് ലക്ഷ്യം.
നിര്‍ദേശം അടുത്തിടെ നടക്കാനിരിക്കുന്ന ശൂറ കൗണ്‍സിലില്‍ ചര്ച്ചക്കിടുമെന്നാണ് കരുതുന്നത്. വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതിയേര്‍പ്പെടുത്താന്‍ നീക്കമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ നിര്‍ദേശവും ഉയര്‍ന്നത്. വിദേശികളില്‍ കൂടുതല്‍ ആശങ്കയുളവാക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."