മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ ഗതാഗതം സ്തംഭിച്ചു
ന്യൂഡല്‍ഹി: പുതുവര്‍ഷത്തെ പുലര്‍കാലവും മൂടല്‍മഞ്ഞു മൂടിയാണ് ഡല്‍ഹി സ്വാഗതം ചെയ്തത്. ശക്തമായ മൂടല്‍മഞ്ഞ് രാജ്യതലസ്ഥാനത്തെ ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു. കാഴ്ച പരിധി 50 മീറ്ററിലും താഴെയായതിനാല്‍ വ്യോമയാന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. രാവിലെ മൂന്നരയ്ക്ക് 1,500 മീറ്ററിലധികം കാഴ്ചപരിധി ഉണ്ടായിരുന്നത് അഞ്ചരയോടെ 50 മീറ്ററായി ചുരുങ്ങി. കനത്ത മൂടല്‍മഞ്ഞ് ട്രെയിന്‍ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. ഡല്‍ഹി വഴിയുള്ള 56ലധികം ട്രെയിനുകള്‍ വൈകുകയും 20ലധികം സര്‍വിസുകള്‍ സമയംമാറ്റുകയും ചെയ്തു. പതിനഞ്ചിലധികം ട്രെയിനുകള്‍ റദ്ദാക്കി. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ പലയിടത്തും 5.7 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.
മൂടല്‍മഞ്ഞ് മൂലം റണ്‍വേ കാഴ്ചയുടെ പരിധിക്കു പുറത്തായതോടെ ഡല്‍ഹിയില്‍ നിന്നുള്ള അഞ്ച് ആഭ്യന്തര വിമാന സര്‍വിസുകളും ഏഴ് അന്താരാഷ്ട്ര സര്‍വി
സുകളും മണിക്കൂറുകള്‍ വൈകിയാണു പുറപ്പെട്ടത്. ഒരു വിമാനം റദ്ദാക്കുകയും ചെയ്തു. രാവിലെ 11 മണിയോടെയാണ് വ്യോമഗതാഗതം സാധാരണ നിലയിലായത്. ആസമയത്ത് 125 മീറ്ററായിരുന്നു കാഴ്ചപരിധി.
മോശം കാലാവസ്ഥ വ്യോമ ഗതാഗതത്തെ ബാധിക്കാന്‍ ഇടയുണ്ടെന്നും യാത്രയ്ക്കു മുന്‍പ് തങ്ങളുടെ വൈബ്‌സൈറ്റിലൂടെയോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയോ വിമാന സ്റ്റാറ്റസ് പരിശോധിക്കണമെന്നും ജെറ്റ് എയര്‍വേസും ഇന്‍ഡിഗോയും യാത്രക്കാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. പുലര്‍ച്ചെയുള്ള വിമാനങ്ങളില്‍ പുറപ്പെടുന്നതിനായി എത്തിയ യാത്രക്കാരെക്കൊണ്ടു ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നലെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പുറപ്പെടാനുള്ള വിമാനങ്ങള്‍ വൈകിയതിനു പുറമേ ഡല്‍ഹിയില്‍ ഇറങ്ങാനുള്ള വിമാനങ്ങളും ലാന്റിംഗ് സാധ്യമാകാതെയും യാത്രക്കാര്‍ വലഞ്ഞു.
ശക്തമായ മൂടല്‍മഞ്ഞു കാരണം റോഡ് യാത്രക്കുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ ഡല്‍ഹിയിലെ ട്രാഫിക് പൊലിസ് പുറത്തിറക്കിയിരുന്നു. കാഴ്ച പരിധി കുറവായതിനാല്‍ വേഗത പരമാവധി കുറയ്ക്കണമെന്നും കഴിയുന്നതും കനത്ത മൂടല്‍മഞ്ഞ് ഉള്ളപ്പോള്‍ യാത്ര ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. മൂടല്‍മഞ്ഞിനൊപ്പം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോതും വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."