യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച് നാളെ
കോഴിക്കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
ഇരു സര്‍ക്കാറുകളും ജനവിരുദ്ധ നയമാണ് തുടരുന്നതെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന ധര്‍ണയുടെ ഭാഗമായാണ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. എം.പി. വീരേന്ദ്രകുമാര്‍ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നോട്ട് അസാധുവാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ച മോദി സര്‍ക്കാറും റേഷന്‍ സംവിധാനവും ക്രമസമാധാനവും തകര്‍ത്ത പിണറായി സര്‍ക്കാറും ഒരേ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി. ശങ്കരന് ആരോപിച്ചു. അടിയന്തരാവസ്ഥയും ബാങ്ക് ദേശസാല്‍കരണവും പ്രഖ്യാപിച്ചപ്പോഴും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിലപാട് വ്യക്തമാക്കാന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ മോദി പാര്‍ലിമെന്റില്‍ വരാതിരിക്കുകയാണ്.
രാഷ്ട്ര പിതാവിനെ അപമാനിക്കുന്ന രാജ്യം ഇന്ത്യമാത്രമായിരിക്കുമെന്ന് പി. ശങ്കരന് കുറ്റപ്പെടുത്തി. ഖാദിയുടെ കലണ്ടറില്‍ നിന്നും ഡയറിയില്‍ നിന്നും ഗാന്ധിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയ നടപടി ന്യായീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."