HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി
backup
January 23 2017 | 00:01 AM
ഫറോക്ക്: ഡി.വൈ.എഫ്.ഐ ചെറുവണ്ണൂര്‍ മേഖലാ സെക്രട്ടറി പി. സന്ദേശിനെയും കമ്മിറ്റി അംഗം എ.വി അഭിനവിനെയും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു സംഭവം. ചെറുവണ്ണൂര്‍ കോട്ടലാടയിലെ ഡി.വൈ.എഫ്.ഐ കൊടിമരം നശിപ്പിച്ചതു സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. ഈ സമയം ആര്‍.എസ്.എസിന്റെ കൊടിമരം സ്ഥാപിക്കുന്നവരാണ് ഇവര്‍ക്കുനേരെ അക്രമം നടത്തിയതെന്നു ഡി.വൈ.എഫ്.ഐ ആരോപിച്ചു.
പരുക്കേറ്റ ഇരുവരെയും ചുങ്കത്തെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചെറുവണ്ണൂര്‍ ടൗണില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."