' സര് ' വിളി ഒഴിവാക്കണം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്
പൊന്നാനി: കൊളോണിയല്‍ മാതൃകയില്‍ വിളിച്ചുവരുന്ന സര് എന്ന സംബോധനാരീതി ഒഴിവാക്കേണ്ട കാലമായെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. പൊന്നാനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സര്' വിളി ഒഴിവാക്കുന്നതിനെക്കുറിച്ച് നിയമസഭാംഗങ്ങള്‍ ചര്‍ച്ച ചെയ്യണം. താന്‍ ജനിക്കുന്നതിനു മുന്‍പു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ വി.എസിനെപ്പോലെയുള്ളവര്‍ 'സര്' എന്ന് സംബോധന ചെയ്യേണ്ടിവരുന്നതു തന്നെ അസ്വസ്ഥനാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
അച്ചടക്കം സൂക്ഷിക്കാനാണു 'സര്' വിളി തുടരുന്നതെങ്കിലും അത് കൊളോണിയല്‍ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ പുതിയ മാതൃക വേണമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും നിയമസഭയില്‍ അച്ചടക്കം പഠിപ്പിക്കാന്‍ വടിയുമായി വരുന്ന അധ്യാപകനാവാന്‍ തനിക്കാവില്ല.
ജീവിതത്തില്‍ അധ്യാപകനായപ്പോള് വടി ഉപയോഗിക്കാത്തയാളാണു താന്‍. നിയമസഭയില്‍ എല്ലാവര്ക്കും അവസരം നല്കുന്ന സ്പീക്കറാകാനാണു തീരുമാനമെന്നും സ്പീക്കര്‍ പദവി വെല്ലുവിളിയായി തോന്നിയിട്ടില്ലെന്നും പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."