ബദല്‍ റോഡുകള്‍ കേന്ദ്രനിയമങ്ങള്‍ മറികടക്കുന്നതില്‍ സര്‍ക്കരിന് പരാജയം: സി.പി.ഐ
പടിഞ്ഞാറത്തറ: ബദല്‍ റോഡുകള്‍ക്ക് എതിരായി നില്‍ക്കുന്ന കേന്ദ്രനിയമങ്ങള്‍ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് സി.പി.ഐ വൈത്തിരി മണ്ഡലം സമ്മേളനം കുറ്റപ്പെടുത്തി.
ഡിസംബര്‍ 30,31 തിയതികളില്‍ പടിഞ്ഞാറത്തറയില്‍ നടന്ന വൈത്തിരി മണ്ഡലം സമ്മേളനത്തിലാണ് സര്‍ക്കാറിനെതിരേ വിമര്‍ശനം ഉയര്‍ന്നത്.
ജില്ലയില്‍ ആദ്യം ഭരണാനുമതി കിട്ടിയ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത കേന്ദ്ര വന നിയമത്തിന്റെ കുരുക്കില്‍ പെട്ട് കിടക്കുകയാണ്. ബദല്‍ പാതകളായി പരിഗണിക്കുന്ന മറ്റ് പാതകളും യാതാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രമം നടത്തുന്നില്ല. ചുരത്തിലെ ഗതാഗത കുരുക്കില്‍ ജില്ല ഒറ്റപ്പെട്ട് കിടക്കുമ്പോഴും ബദല്‍ റോഡുകളെ കുറിച്ച് സംസാരിക്കാന്‍ ജില്ലയിലെ ജന പ്രതിനിധികള്‍ക്ക് ധൈര്യമില്ല.
ചുരം-ബദല്‍ പാത വിഷയത്തില്‍ സി.പി.ഐ ശക്തമായ സമരങ്ങള്‍ ഏറ്റെടുക്കണമെന്നും സമ്മേളനം തീരുമാനിച്ചു.
ആരോഗ്യ മേഖലയില്‍ ഇത്രമേല്‍ പ്രയാസം അനുഭവിക്കുന്ന ഒരു ജില്ല സംസ്ഥാനത്ത് വേറെ ഇല്ല.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് ഒരു ഉറപ്പുമില്ലെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സി.എസ് സ്റ്റാന്‍ലി, എം.വി ബാബു, കെ.കെ തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."