മാനന്തവാടിയില്‍ ഗതാഗത ഉപദേശക സമിതി തീരുമാനങ്ങള്‍ നടപ്പിലായില്ല
മാനന്തവാടി: നഗരത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ ഗതാഗത പരിഷ്‌ക്കാരം നടപ്പിലാക്കിയ തീരുമാനങ്ങള്‍ നടപ്പിലാക്കാനായില്ല. നവംബര്‍ 22ന് നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ ഗതാഗത ഉപദേശക സമിതി യോഗത്തിലെ തീരുമാനങ്ങളാണ് 40 ദിവസം പിന്നിട്ടിട്ടും ഫയിലിലുറങ്ങുന്നത്.
നേരത്ത കലക്ടര്‍ ചെയര്‍മാനായിരുന്ന സമിതി ഒരു വര്‍ഷത്തിധികം കാലം യോഗം വിളിക്കുകയോ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകുയോ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു മൂന്ന് മാസം മുന്‍പ് സബ് കലക്ടര്‍ ചെയര്‍മാന്‍ പദവി നഗരസഭ ചെയര്‍മാന് കൈമാറിയത്.
തുടര്‍ന്ന് ചേര്‍ന്ന ആദ്യ യോഗത്തില്‍ വികസന കാര്യ ചെയര്‍മാന്‍ പി.ടി ബിജു കരട് നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും വിവിധ രാഷ്ട്രീയ, യൂനിയന്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ പങ്കെടുത്ത് പരിഷ്‌കരണങ്ങള്‍ക്ക് രൂപം നല്‍കുകയും തര്‍ക്കമില്ലാത്ത വിഷയങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ദീര്‍ഘകാലം കൊണ്ട് നടപ്പാക്കേണ്ട പദ്ധതികളും തര്‍ക്കം ഉയര്‍ന്ന വിഷയങ്ങളും വീണ്ടും ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിരുന്നു. സീബ്രാലൈനുകളും ദിശ സൂചക ബോര്‍ഡുകളും സ്ഥാപിക്കുക, തലശ്ശേരി റോഡില്‍ സി.ഐ.ടി.യു ഓഫിസിന് എതിര്‍വശം മുതല്‍ എരുമത്തെരുവ് ജുമാമസ്ജിദ് വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കുക, ബൈപ്പാസ് റോഡിലെ വാഹന അറ്റകുറ്റപണികള്‍ നടത്തുന്നത് ഒഴിവാക്കുക, കോഴിക്കോട് റോഡില്‍ സെഞ്ച്വറി ഹോട്ടലിന് സമീപത്തിന് പുറമെ ബസുകള്‍ ഇടക്ക് ആളെ കയറ്റുന്നത് കര്‍ശനമായി തടയുക, അമലോത്ഭവ ദേവാലയത്തിന്റെ ഭാഗത്ത് പുതുതായി വീതി കൂട്ടിയ സ്ഥലത്ത് പേ പാര്‍ക്കിങ് ഏര്‍പ്പെടുത്തുക തുടങ്ങി നിരവധി പരിഷ്‌കരണങ്ങളായിരുന്നു ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. സെന്റ് ജോസഫ് റോഡില്‍ ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങള്‍ കടത്തിവിടുക, ബസ് സ്റ്റാന്റിലെ ഓട്ടോസ്റ്റാന്റ് മാറ്റല്‍, രാത്രിയില്‍ ഗാന്ധി പാര്‍ക്കിലെ തട്ടുകടകളുടെ സമയം നീട്ടല്‍, തിരക്കേറിയ സമയങ്ങളില്‍ കയറ്റിറക്ക് നിരോധന സമയം, തുടങ്ങിയ വിഷയങ്ങള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നടപ്പാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗതീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള തുടര്‍ നടപടികളുണ്ടാവാത്തതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും നഗരത്തിലെത്തുന്ന ബൈക്കുകള്‍ക്കും സ്വകാര്യ വാനങ്ങള്‍ക്കും പാര്‍ക്കിങ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."