ചുരം റോഡ്: ഒപ്പുശേഖരണം നടത്തി
ചെന്നലോട്: വയനാട് ചുരത്തിന്റെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ല യൂത്ത് ലീഗ് നടത്തുന്ന ചുരം സംരക്ഷണ ജാഥയില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന് സമര്‍പ്പിക്കാനുള്ള ഒപ്പ് ശേഖരണം ചെന്നലോട് ശാഖയില്‍ തരിയോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഖാലിദ് അധ്യക്ഷനായി. പി.കെ മൂസ ഹാജി, പി.സി അമ്മദ് ഹാജി, മുഹമ്മദലി, കെ.സി മൊയ്തു, പി പോക്കര്, കെ.സ് മമ്മൂട്ടി, സലീം പള്ളിക്കണ്ടി, അന്‍വര്‍ അലി, നൗഫല്‍ പി.എം സംസാരിച്ചു.
കല്‍പ്പറ്റ: ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ചുരം സംരക്ഷണ യാത്രയുടെ ഭാഗമായി തകരുന്ന ചുരം ഒറ്റപ്പെടുന്ന വയനാട് എന്ന മുദ്രാവാക്യത്തില്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഒപ്പ് ശേഖരണം ഹരിത സംസ്ഥാന ജന.സെക്രട്ടറി മുഫീദ തെസ്നി ഉദ്ഘാടനം ചെയ്തു.
അസീസ് അമ്പിലേരി അധ്യക്ഷനായി. സംസാരിച്ചു. സലാം പാറമില് സ്വാഗതവും എം.കെ ഷാഫി നന്ദിയും പറഞ്ഞു.
കമ്പളക്കാട്: മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വയനാട് ചുരം സംരക്ഷണ സന്ദേശയാത്രയുടെ ഭാഗമായി കമ്പളക്കാട് ടൗണില്‍ ഒപ്പ് ശേഖരണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ പഞ്ചാര അധ്യക്ഷനായി. വി.പി യൂസുഫ്, കുഞ്ഞമ്മദ് ഹാജി, മമ്മദ് കുട്ടി പള്ളിക്കണ്ടി,പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."