ഇതര സംസ്ഥാനക്കാരനു മര്‍ദനം: ഒരാള്‍ അറസ്റ്റില്‍
തളിപ്പറമ്പ്: വീടുകളില്‍ വസ്ത്രവ്യാപാരം നടത്തുന്ന ഇതര സംസ്ഥാനക്കാരനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗര്‍ സ്വദേശി മുഹമ്മദ് നൊമാനെ(26) മര്‍ദിച്ചതിന് നണിശ്ശേരി വളപ്പില്‍ അശോകനെ(25)യാണ് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. ചുരിദാര്‍ വില്‍പ്പനക്കായി കോള്‍തുരുത്തിയിലെ ഒരു വീട്ടിലെത്തിയപ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയും കാര്‍ഡ് കണ്ണൂരിലാണ് ഉള്ളതെന്നു പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് നൊമാന്‍ പറഞ്ഞു. താന്‍ എസ്.പി ആണെന്നും പട്ടാളക്കാരനാണെന്നുമൊക്കെ മര്‍ദിച്ചയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നത്രെ. സ്ഥലത്തെത്തിയ തളിപ്പറമ്പ് എസ്.ഐയോടും ഇത് ആവര്‍ത്തിച്ചു. എസ്.ഐയെയും അശോകന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. മുഖത്തും കഴുത്തിലും നെഞ്ചിനും പരുക്കേറ്റ നൊമാനെ പൊലിസ് ഇടപെട്ടാണ് മോചിപ്പിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സതേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."