പൊലിസ് സ്റ്റേഷന് ഉപരോധം വയല്കിളികള്ക്കെതിരേ കേസ്
തളിപ്പറമ്പ്: പൊലിസ് സ്റ്റേഷന് ഉപരോധിച്ചതിന് വയല്കിളികള്ക്കെതിരേ കേസെടുത്തു. വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അന്‍പത് പേര്‍ക്കെതിരേയാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്തത്. പുതുവത്സരാഘോഷത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു. ഡിസംബര്‍ നാലിന് തന്നെ കീഴാറ്റൂരിലെ ടി.സി ശാരദയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബോക്സുകള്‍ സ്ഥാപിച്ച് ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെ പുതുവത്സരാഘോഷവും പരിസ്ഥിതി സെമിനാറും നടത്താന്‍ അനുമതി നല്‍കിയികുന്നു.
എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിനിടെ 31ന് രാത്രിയോടെ അനുമതി നിഷേധിച്ചതായി പൊലിസ് രേഖാമൂലം അറിയിപ്പ് നല്‍കുകയായിരുന്നു. ഇതോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ രാത്രി 10.30 വരെ തളിപ്പറമ്പ് പൊലിസ് സ്റ്റേഷന് ഉപരോധിച്ചത്. തുടര്‍ന്ന് ഉച്ചഭാഷിണി ഉപയോഗിക്കാതെ പരിപാടി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.
വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതില്‍ കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യസമിതി യോഗം പ്രതിഷേധിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. സണ്ണി അമ്പാട്ട്, കെ. സുനില്‍കുമാര്‍, സി. ശശി, ശിവദാസ്, ഹരി ചക്കരക്കല്‍, മേരി എബ്രഹാം, കസ്തൂരിദേവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."