HOME
DETAILS

ഏകദിന പരമ്പര ആസ്‌ത്രേലിയക്ക്

  
backup
January 23, 2017 | 2:45 AM

%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af

സിഡ്‌നി: പാകിസ്താനെതിരായ ഏകദിന പരമ്പര ആസ്‌ത്രേലിയ്ക്ക്. നാലാം ഏകദിനത്തില്‍ 86 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 3-1നു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ആസ്‌ത്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 353 റണ്‍സെടുത്തപ്പോള്‍ വിജയം തേടിയിറങ്ങിയ പാകിസ്താന്റെ പോരാട്ടം 43.5 ഓവറില്‍ 267 റണ്‍സില്‍ അവസാനിച്ചു.
മൂന്നു വിക്കറ്റുകള്‍ വീതം നേടിയ ഹാസ്‌ലെവുഡ്, ആദം സാംപ എന്നിവരുടെ ബൗളിങാണ് പാകിസ്താനെ കുഴക്കിയത്. ട്രവിസ് ഹെഡ്ഡ് രണ്ടും സ്റ്റാര്‍ക്ക്, കമ്മിങ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മുന്‍നിര തിളങ്ങിയെങ്കിലും മധ്യനിരയും വാലറ്റവും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിക്കാത്തതാണ് പാകിസ്താനു തിരിച്ചടിയായത്.
74 റണ്‍സെടുത്ത ഓപണര്‍ ഷര്‍ജീല്‍ ഖാനാണ് ടോപ് സ്‌കോറര്‍. ഷൊയ്ബ് മാലിക് (47), മുഹമ്മദ് ഹഫീസ് (40), ബാബര്‍ അസം (31) എന്നിവരും തിളങ്ങി. ടീമില്‍ തിരിച്ചെത്തി നായക സ്ഥാനമേറ്റെടുത്ത അസ്ഹര്‍ അലിക്ക് തിളങ്ങാനായില്ല.
നേരത്തെ ടോസ് നേടി ആസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികവ് തുടരുന്ന ഓപണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയാണ് ആസ്‌ത്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം തിളങ്ങിയത് ഓസീസിനു കരുത്തായി. വാര്‍ണര്‍ 115 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും പറത്തി 130 റണ്‍സ് വാരി.
മധ്യനിരയില്‍ 44 പന്തില്‍ പത്തു ഫോറും ഒരു സിക്‌സും പറത്തി 78 റണ്‍സെടുത്ത മാക്‌സ്‌വെല്‍, 36 പന്തില്‍ നാലു സിക്‌സും രണ്ടു ഫോറും അടിച്ച് 51 റണ്‍സ് സ്വന്തമാക്കിയ ട്രവിസ് ഹെഡ്ഡ് എന്നിവരുടെ കൂറ്റന്‍ അടികള്‍ അവരുടെ സ്‌കോര്‍ മുന്നൂറു കടത്തി. നായകന്‍ സ്മിത്ത് (49), ഉസ്മാന്‍ ഖവാജ (30) എന്നിവരും തിളങ്ങി. ആസ്‌ത്രേലിയക്ക് നഷ്ടമായ ആറില്‍ അഞ്ചു വിക്കറ്റുകളും മീഡിയം പേസര്‍ ഹസന്‍ അലി സ്വന്തമാക്കി. ഏകദിനത്തിലെ താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്. സെഞ്ച്വറി നേടിയ വാര്‍ണറാണ് കളിയിലെ കേമന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  9 days ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Kerala
  •  9 days ago
No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  9 days ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  9 days ago
No Image

യാത്രക്കാരുടെ വർധനവ്‌; ഇന്ത്യയിലെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസുകൾ ഇരട്ടിയാക്കും

National
  •  9 days ago
No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനായിരിക്കും ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  9 days ago
No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  9 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  9 days ago