HOME
DETAILS

പെയ്‌സ് സഖ്യത്തിനു വിജയത്തുടക്കം; സാനിയ സഖ്യത്തിനു തോല്‍വി

  
backup
January 23, 2017 | 2:47 AM

%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a4


മെല്‍ബണ്‍: ഇന്ത്യയുടെ വെറ്ററന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്‌സും സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാര്‍ട്ടിന ഹിംഗിസും ചേര്‍ന്ന സഖ്യം ആസ്‌ത്രേലിയന്‍ ഓപണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ വിജയത്തുടക്കമിട്ടു.
അതേസമയം ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സാനിയ മിര്‍സയും ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബര സ്‌ട്രൈക്കോവയും ചേര്‍ന്ന സഖ്യം വനിതാ ഡബിള്‍സിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
പെയ്‌സും ഹിംഗിസും ചേര്‍ന്ന സഖ്യം ആദ്യ പോരാട്ടത്തില്‍ ആസ്‌ത്രേലിയന്‍ സഖ്യമായ മാര്‍ക്ക് പോള്‍മന്‍സ്- ഡെസ്റ്റനി അയാവ സഖ്യത്തെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. രണ്ടു സെറ്റ് മാത്രം നീണ്ട പോരാട്ടം അനയാസമായാണ് ഇന്തോ- സ്വിസ് സഖ്യം പിന്നിട്ടത്. സ്‌കോര്‍: 6-4, 6-3. 2015ല്‍ ഹിംഗിസിനൊപ്പം ഇവിടെ പെയ്‌സ് കിരീടം നേടിയിരുന്നു.
ജപ്പാന്റെ മിയു കറ്റോ- ഇറി ഹൊസുമി സഖ്യമാണ് സാനിയ- സ്‌ട്രൈക്കോവ സഖ്യത്തെ വീഴ്ത്തിയത്. സ്‌കോര്‍: 3-6, 6-2, 2-6. കഴിഞ്ഞ തവണ മാര്‍ട്ടിന ഹിംഗിസുമൊത്ത് ഇവിടെ വനിതാ ഡബിള്‍സ് കിരീടം സാനിയ സ്വന്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago