സെല്‍ഭരണത്തിന് വിലങ്ങ്; 'സമാന്തര സര്‍ക്കാര്‍' പാടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സമാന്തരസര്‍ക്കാര്‍ ഇനിയില്ല. ഇടതു,വലതു മുന്നണികള്‍ ഭരണത്തിലേറിയാല്‍ തലപൊക്കുന്ന പ്രാദേശിക നേതാക്കള്‍ക്ക് ഇനി സമാന്തരഭരണം നടത്താനാവില്ല. പാര്‍ട്ടി അംഗങ്ങളോ, ഡി.വൈ.എഫ്.ഐക്കാരോ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശനനടപടി ഉണ്ടാകുമെന്നു പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതായി അറിയുന്നു. എന്നാല്‍ പ്രദേശികപ്രശ്‌നങ്ങളില്‍ ഇടപെടാം. പാര്‍ട്ടിയെയോ സര്‍ക്കാരിനേയോ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാകരുത് ഇടപെടല്‍. പാര്‍ട്ടി മേല്‍ഘടകത്തിന്റെ അനുമതിയില്ലാതെ പ്രാദേശികവിഷയങ്ങളില്‍ ഇടപെടരുതെന്നും നിര്‍ദേശമുണ്ട്. സി.പി.എം അധികാരത്തില്‍ വരുമ്പോള്‍ പൊലിസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ സമാന്തരഭരണം നടത്തുന്നുവെന്നു നേരത്തെതന്നെ പരാതി ഉയര്‍ന്നിരുന്നു.
പൊലിസ് സ്‌റ്റേഷനുകള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണെന്ന നിലപാടിലാണു പിണറായി. അവിടെ സ്വധീനവും കൈക്കൂലിയും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഏതു പാതിരാത്രിയില്‍ ആയാലും ആര്‍ക്കും കടന്നുചെന്നു പരാതി നല്‍കാമെന്ന സാഹചര്യം സാധ്യമാക്കണമെന്നും ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം അടുത്തദിവസം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി നേരിട്ടു വിശദാകരിക്കും.
പൊലിസ് നയത്തില്‍ കാര്യമായ അഴിച്ചുപണിക്കും പുതിയ സര്‍ക്കാര്‍ തയാറെടുക്കുന്നുണ്ട്. താക്കോല്‍സ്ഥാനങ്ങളില്‍ നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ നിയമിക്കും. ഇതിന്റെ മേല്‍നോട്ടം പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയ്ക്ക് ആയിരിക്കും. സമുദായനേതാക്കളുടെ ശുപാര്‍ശയോടെ ക്രമസമാധാന പാലനത്തിന് ഉദ്യേഗസ്ഥരെ നിയോഗിക്കുന്നതു തടയും. വിവാദപ്രസ്താവനകള്‍ നടത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പൊലിസിലെ ഉന്നതരെ അനുവദിക്കില്ല. ക്രിമിനല്‍ സ്വഭാവമുള്ളവരും കേസില്‍പ്പെട്ടവരുമായ ഉദ്യോഗസ്ഥരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കില്ല. ക്രിമിനല്‍ പൊലിസുകാരെക്കുറിച്ച് ഇപ്പോഴത്തെ ഡി.ജി.പി സെന്‍കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പരിശോധിക്കും. പൊലിസ്‌സ്‌റ്റേഷനുകളില്‍ മൂന്നാംമുറ ഒരു തരത്തിലും അനുവദിക്കില്ല. സാധാരണക്കാരന്റെ സര്‍ക്കാരാണു കേരളം ഭരിക്കുന്നതെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടാകണമെന്ന തരത്തില്‍ എല്ലാ പൊലിസ് സറ്റേഷനുകളിലെയും പ്രവര്‍ത്തനംകൊണ്ടു മനസിലാക്കണമെന്നുമാണ് മുഖ്യമന്ത്രി തന്നെ കാണാനെത്തിയ പൊലിസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി പങ്കിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."