സിറിയ: അസ്താന സമാധാന ചര്‍ച്ച ഇന്ന്
അസ്താന: സിറിയന്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം സാധ്യമാക്കാനായുള്ള അസ്താന സമാധാന ചര്‍ച്ച ഇന്ന് നടക്കും. റഷ്യയുടെ നേതൃത്വത്തില്‍ കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ തുര്‍ക്കിയും ഇറാനും പങ്കാളികളാവും. ചര്‍ച്ചയുടെ ഭാഗമായി സിറിയയില്‍ റഷ്യയും തുര്‍ക്കിയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയന്‍ സര്‍ക്കാരുമായി പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സായുധ സേനാ നേതൃത്വവും ചര്‍ച്ചയുടെ ഭാഗമാവുമെന്നാണ് വിലയിരുത്തല്‍.
സമാധാന പദ്ധതിയുടെ തുര്‍ച്ചയായി യു.എന്‍ മധ്യസ്ഥതയില്‍ അടുത്ത മാസം എട്ടിന് ചര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. സിറിയന്‍ സര്‍ക്കാരിനൊപ്പം സഖ്യ കക്ഷിയായ റഷ്യയും സജീവമായി ചര്‍ച്ചയില്‍ പങ്കാളികളാവും. തുര്‍ക്കിയും ഇറാനും ഈ ചര്‍ച്ചയിലും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചര്‍ച്ചയുടെ മുന്നോടിയായി സിറിയയില്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളില്‍ ഒന്നിന്റെ കോഓഡിനേറ്ററായ ഡോ. റിയാദ് ഹജ്ജാബ് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അഹ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."