2000ത്തിന്റെ നോട്ടും പിന്‍വലിക്കണമെന്ന് അനില്‍ ബോഗില്
ഹൈദരാബാദ്: 2000ത്തിന്റെ നോട്ടും പിന്‍വലിക്കണമെന്ന് സാമൂഹിക പ്രവര്ത്തകന് അനില്‍ ബോഗില്. സമീപഭാവിയില്‍, 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പെങ്കിലും അതുണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത് താല്കാലിക നടപടിയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് 2000 രൂപയുടെ നോട്ടും സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ ജൂനിയര്‍ ചേംബര്‍ ഇന്‍ര്‍നാഷണലിന്റെ സംവാദ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന് പിന്നിലുള്ള ബുദ്ധി കേന്ദ്രം അനിബോഗല് ആണെന്നാണ് കരുതപ്പെടുന്നത്.
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്ക് എത്താന്‍ സര്‍ക്കാറിന് വലിയ കടമ്പകള്‍ കടക്കേണ്ടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ബാങ്കുകളിലെ സൗകര്യങ്ങള്‍ കുറവാണ്. അതുപോലെ സാക്ഷരതയിലും പിന്നിലായ രാജ്യത്ത് എങ്ങനെയാണ് ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ നടപ്പിലാക്കാനാവുക എന്നും അദ്ദേഹം ചോദിച്ചു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നത് 50,100 രൂപയുടെ നോട്ടുകളാണെന്നും ഈ കറന്‍സികള്‍ ഒഴികെയുള്ള ബാക്കിയെല്ലാം നോട്ടുകളും പിന്‍വലിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്ക് എത്തുന്നതിനായി ജനങ്ങള്‍ക്ക് പരിശീലനം നല്കാന് സാധിക്കും എന്നാല്‍ അത് സമയമെടുക്കുമെന്നും ബോഗല്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."